അമേരിക്കയിലെ ടെക്‌സാസിൽ വിമാനം തകർന്നുവീണു; യാത്രക്കാരായ അഞ്ചുപേർ മരിച്ചു

വാഷിംഗ്‌ടൺ: അമേരിക്കയിലെ ടെക്‌സാസിൽ ചെറുവിമാനം തകർന്നുവീണ് അഞ്ചുപേർ മരിച്ചു. അമറില്ലോ പിക്കിൾബോൾ ക്ലബ്ബിലെ കളിക്കാരാണ് മരിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ടെക്‌സാസിലെ വിംബർലിക്ക് സമീപമാണ് അപകടം നടന്നത്. സെസ്‌ന 421 സി എന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലെ യാത്രക്കാർ ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ പോവുകയായിരുന്നു എന്നാണ് വിവരം.
ഓസ്റ്റിനിൽ നിന്ന് 40 മൈൽ അകലെയുള്ള വിംബർലിയിലെ വനമേഖലയിലാണ് വിമാനം തകർന്നുവീണത്. അപകടസമയത്ത് വിമാനം അമിതവേഗതയിലായിരുന്നതും മോശം കാലാവസ്ഥയുമാണ് വെല്ലുവിളിയായെന്നാണ് പ്രാഥമിക വിവരം. എന്നാൽ ബ്ലാക് ബോക്‌സ് കണ്ടെത്തിയാലേ അപകടത്തിന്റെ യഥാർത്ഥ കാരണം അറിയാൻ സാധിക്കുകയുള്ളു.
അഞ്ചുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ചേർന്ന് അപകടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Source link


