test del 2

വീണ്ടും താരിഫ് ഭീഷണി; യൂറോപ്പിൽനിന്നുള്ള വാഹനങ്ങൾക്ക് തീരുവ 25 ശതമാനമാക്കുമെന്ന് ട്രംപ്


വാഷിങ്ടൺ: യൂറോപ്യൻ യൂണിയനുമേൽ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യൂറോപ്പിൽനിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ട്രക്കുകൾക്കുമാണ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണി. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യയിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.അടുത്ത ആഴ്ച മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും. യൂഎസുമായുള്ള വ്യാപാര കരാർ പാലിക്കാത്തതിനാലാണ് നടപടിയെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അതേസമയം കാറുകളും ട്രക്കുകളും യുഎസിലെ പ്ലാന്റുകളിൽ നിർമിക്കുകയാണെങ്കിൽ തീരുവ ചുമത്തില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലായിൽ യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് ഇറക്കുമതി തീരുവ പരമാവധി 15 ശതമാനമായാണ് നിശ്ചയിച്ചിരുന്നത്.


Source link

Back to top button