test del 3

ബ്ലാസ്റ്റ് അല്ലെങ്കിൽ ഡീൽ; ഇറാന് ട്രംപിന്റെ അടുത്ത ഭീഷണി, ശക്തി തെളിയിക്കാൻ മുജ്തബയുടെ ആഹ്വാനം, എണ്ണ കയറ്റുമതി ഇല്ലെന്ന വാദം പൊളിഞ്ഞു?


ഇറാനെതിരെ സ്വരം കൂടുതൽ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർ‌ഷം അവസാനിപ്പിക്കാൻ ‘മധ്യസ്ഥരുടെ’ പരിവേഷമണിഞ്ഞ പാക്കിസ്ഥാൻ മുഖേന യുഎസിന് മുന്നിൽ ഇറാൻവച്ച പുതിയ നിർദേശങ്ങൾ ‘ഒട്ടും തൃപ്തിയില്ല’ എന്നു പറഞ്ഞ് ട്രംപ് കൈയോടെ തള്ളി. ചർച്ചയ്ക്ക് ഇറാൻ സന്നദ്ധമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ക്രൂഡോയിൽ വില ഇടിഞ്ഞിരുന്നു. ഇന്നും നാളെയും വിപണിക്ക് അവധിയാണ്. ട്രംപ് വീണ്ടും ആക്രമണ ഭീഷണി മുഴക്കുന്നത് സംഘർഷം ഉടനെങ്ങും അവസാനിക്കില്ലെന്ന ആശങ്ക ഉയർത്തുന്നു. എണ്ണവില തിങ്കളാഴ്ച വീണ്ടും കുതിച്ചുകയറാൻ ഇത് ഇടയാക്കിയേക്കും.മുന്നിൽ കുരുക്ക്: അതേസമയം, യുദ്ധം തുടരാനുള്ള ട്രംപിന്റെ നീക്കം നിയമക്കുരുക്കിൽ പെട്ടേക്കുമെന്ന സൂചനകളുമുണ്ട്. യുഎസ് കോൺഗ്രസിന്റെ അനുമതി ഇല്ലാതെ 60 ദിവസംവരെ യുദ്ധം ചെയ്യാനേ യുഎസിന് കഴിയൂ. ഇതിനെ അവഗണിക്കാനുള്ള ട്രംപിന്റെ നീക്കം യുഎസിൽ രാഷ്ട്രീയ, നിയമ കോളിളക്കം സൃഷ്ടിച്ചേക്കും.ഇന്ത്യ ഏറ്റവുമധികം വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില കഴിഞ്ഞദിവസം 4 വർഷത്തെ ഉയരമായ 126 ഡോളറിലേക്കാണ് ബാരലിന് കത്തിക്കയറിയത്. ഇറാൻ ചർച്ചാസന്നദ്ധത അറിയിച്ചതോടെ വില 108 ഡോളറിലേക്ക് ഇപ്പോൾ താഴ്ന്നു. യുഎസ് ക്രൂഡ് വില 110നടുത്ത് നിന്ന് 101 ഡോളറിലേക്കും കുറഞ്ഞു.


Source link

Back to top button