test del 5 copy of del 3
വോട്ടിനുപോയ ‘ഭായിമാർക്ക്’ 2300 കോടി നഷ്ടം; വോട്ടിങ് കഴിഞ്ഞപ്പോൾ ഗ്യാസിൽ ‘ഇടിത്തീ’, പെട്രോളിനും വില കൂട്ടാൻ കേന്ദ്രം? മാറിമറിഞ്ഞ് സ്വർണവില

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുത്തനെ വർധിപ്പിച്ചതാണ് ഇന്നത്തെ പ്രധാന ബിസിനസ് വാർത്ത. ഇന്ധനവില വർധന ഒഴിവാക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ പറയുന്നു. അങ്ങനെയുണ്ടായാൽ രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകും. സാമ്പത്തിക മേഖലയിൽ വലിയ തിരിച്ചടിയുണ്ടാകും. അതിനിടെ അസം,ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കേരളത്തിൽ നിന്നു പോയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നഷ്ടം 2300 കോടിയെന്ന ഏകദേശ കണക്കുകളും പുറത്തുവന്നു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പ്രശസ്ത ഹെയർ കെയർ ബ്രാൻഡായ ‘അനോമലി’ റിലയൻസ് റീട്ടെയ്ൽ ഏറ്റെടുത്ത വാർത്തയും ബിസിനസ് ലോകത്ത് ചർച്ചയായി. ഇന്നത്തെ പ്രധാന ബിസിനസ് വാർത്തകൾ ഒരിക്കൽ കൂടി വായിക്കാം.കേരളം, ബംഗാൾ, തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എൽപിജി സിലിണ്ടർ വില ഒറ്റയടിക്ക് കുത്തനെ കൂടി പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് കൂട്ടിയത്. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂർവങ്ങളിൽ അപൂർവം. സിലിണ്ടർ വില 3000 രൂപയും കടന്നു.ക്രൂഡോയിൽ വിലയിലെ കുതിപ്പിന്റെ ആഘാതം ഒടുവിൽ ഇന്ത്യയിലും ആഞ്ഞടിക്കുന്നു. ഇന്ന് പ്രാബല്യത്തിൽ വന്നവിധം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില പൊതുമേഖലാ എണ്ണക്കമ്പനികൾ 1000 രൂപയ്ക്കടുത്ത് കൂട്ടി. പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ലെന്ന് ഇതുവരെ പറഞ്ഞ കേന്ദ്രസർക്കാരും വൈകാതെ മലക്കംമറിയുമെന്ന സൂചന ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോക റിപ്പോർട്ടിൽ തന്നെയുണ്ട്.
Source link


