test del 5 copy of del 3
വോട്ട് ചെയ്യാൻ പോയ ‘ഭായിമാർക്ക്’ നഷ്ടം 2300 കോടി; പോയവർ വന്നാലും ‘പഴയ ജോലി’ സംശയം, ഹോട്ടലുകൾക്ക് ഗ്യാസിലും ഷോക്ക്

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അസമിലേക്കും ബംഗാളിലേക്കും മറ്റുംപോയ ‘ഭായിമാർക്ക്’ നഷ്ടം മിനിമം 2300 കോടി രൂപ (കണക്കുകൾ താഴെ). ഇതര സംസ്ഥാനക്കാർ മടങ്ങിയതുവഴി കേരളത്തിലെ ഹോട്ടലുകൾ, നിർമാണമേഖല തുടങ്ങിയവ മേഖലകൾക്കുണ്ടായ നഷ്ടം കൂടി പരിഗണിച്ചാൽ മൊത്തം ആഘാതം ഇതിന്റെ പലമടങ്ങ് വരും. ഇത്തവണ വോട്ടു ചെയ്തില്ലെങ്കിൽ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്താകുമെന്ന പ്രചാരണം ശക്തമായതോടെ 10 ലക്ഷം പേരെങ്കിലും സ്വന്തംനാടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ട്രെയിൻ ഉൾപ്പെടെ തിരിച്ചുവരാനുള്ള സൗകര്യങ്ങൾ പരിമിതമായതിനാൽ, ഇവരുടെ മടങ്ങിവരവ് വൈകും. തിരിച്ചെത്തിയാലും ഇവർക്ക് പഴയ ജോലി കിട്ടാനുള്ള സാധ്യത വിരളം.സംസ്ഥാന പ്ലാനിങ് ബോർഡിന്റെ 2017-18ലെ കണക്ക് പ്രകാരം കേരളത്തിൽ 31 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. 2030ൽ ഇത് അരക്കോടിയിലെത്തുമെന്ന് കരുതുന്നു. നിലവിൽ 40 ലക്ഷം പേരെങ്കിലും കേരളത്തിലുണ്ടെന്ന് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ബിനോയ് പീറ്റർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. 70 ശതമാനവും അസം, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. അതായത് 28 ലക്ഷം പേർ. ∙ ആകെ ഇതര സംസ്ഥാന തൊഴിലാളികൾ : 40 ലക്ഷം
Source link

