LATEST
അടങ്ങാതെ ആനക്കലി: വിരണ്ടോടിയ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

കൊച്ചി: എറണാകുളം അങ്കമാലിയിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് മരണം. ഗുരുതര പരിക്കേറ്റ രണ്ടാം പാപ്പാനെ അടുത്ത ആശുപത്രിയിലേക്ക് മാറ്റി. കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. തൊട്ടടുത്ത സുബ്രഹ്മണ്യക്ഷേത്രത്തിലെ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയെ കുളിപ്പിച്ചതിനുശേഷം കിടങ്ങൂർമഹാവിഷ്ണു ക്ഷേത്രത്തിൽ തൊഴാനായി എത്തിച്ചപ്പോഴാണ് ആന വിരണ്ടോടിയത്. ആനയെ എത്തിച്ച ലോറിയുടെ ഡ്രൈവറെയാണ് ചവിട്ടി കൊലപ്പെടുത്തിയത്. ആനയെ ഇതുവരെ തളയ്കക്കാനായിട്ടില്ല.
Source link


