LATEST NEWS
വഴക്കിനിടെ തോർത്തുമുണ്ട് കഴുത്തിൽ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ

ഒല്ലൂർ (തൃശൂർ) ∙ ആനക്കല്ലിൽ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുവളപ്പിൽ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ (30) ആണ് മരിച്ചത്. രാവിലെ 8.30നാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വഴക്കിനു ശേഷം ശിവപ്രസാദ് പുറത്തുപോയിരുന്നു. തുടർന്ന് മുറിയിലെത്തിയ ശിവപ്രസാദിന്റെ അമ്മയാണ് ഉണ്ണിമായയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സമീപപ്രദേശത്തു നിന്നു തന്നെ ശിവപ്രസാദിനെ കസ്റ്റഡിയിലെടുത്തു.
Source link


