LATEST

‘കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ കെസി വേണുഗോപാൽ യോഗ്യൻ, രാഹുലിന്റെ മനസിൽ എന്താണെന്ന് അറിയില്ല’


ന്യൂഡൽഹി: കെസി വേണുഗോപാൽ അനുഭവ സമ്പത്തുള്ള നേതാവാണെന്നും കേരളത്തിലെ മുഖ്യമന്ത്രി പദത്തിന് യോഗ്യനാണെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം താരിഖ് അൻവർ. കെസി കേരള രാഷ്ട്രീയത്തിൽ സജീവമാണ്. അദ്ദേഹം കേരളത്തിലേക്ക് പോയാൽ പ്രതിസന്ധിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ വാർത്താചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുൻപ് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറിയായിരുന്നു താരിഖ് അൻവർ. ‘കെസി വേണുഗോപാൽ കേരളത്തിലേക്ക് പോയാൽ പ്രതിസന്ധിയുണ്ടാവില്ല. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ നിരവധി പേരുണ്ട്. 12 ജനറൽ സെക്രട്ടറിമാരുണ്ട്. സംഘടനാ ചുമതല കിട്ടുന്നതിന് മുമ്പ് കെസി ജനറൽ സെക്രട്ടറിമാരിൽ ഒരാൾ മാത്രമായിരുന്നു. രാഹുലിന്റെ തീരുമാനം നിർണായകമാണ്. അദ്ദേഹത്തിന്റെ മനസിൽ എന്താണെന്ന് അറിയില്ല. കെസിക്ക് ആഗ്രഹമുണ്ടെങ്കിൽ അംഗീകരിക്കേണ്ടതാണ്’- താരിഖ് അൻവർ പറഞ്ഞു.


Source link

Back to top button