test del 4 copy of del 3

ഇന്ധനവില വർധന ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം; വോട്ടിനുശേഷം മലക്കംമറിച്ചിൽ? ക്രൂഡ് വില താഴേക്ക്, ഓഹരിക്ക് ‘അവധി’ സങ്കടം


ക്രൂഡോയിൽ വിലയിലെ കുതിപ്പിന്റെ ആഘാതം ഒടുവിൽ ഇന്ത്യയിലും ആഞ്ഞടിക്കുന്നു. ഇന്ന് പ്രാബല്യത്തിൽ വന്നവിധം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില പൊതുമേഖലാ എണ്ണക്കമ്പനികൾ 1000 രൂപയ്ക്കടുത്ത് കൂട്ടി. പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ലെന്ന് ഇതുവരെ പറഞ്ഞ കേന്ദ്രസർക്കാരും വൈകാതെ മലക്കംമറിയുമെന്ന സൂചന ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോക റിപ്പോർട്ടിൽ തന്നെയുണ്ട്.എങ്കിലും, വില കുത്തനെ കൂടിയതിന്റെ ബാധ്യത നിലവിൽ എണ്ണക്കമ്പനികൾ തന്നെയാണ് വഹിക്കുന്നത്. നഷ്ടം കുമിഞ്ഞുകൂടുന്നതിൽ ഏറെക്കാലം ഈ ബാധ്യത സഹിക്കാൻ എണ്ണക്കമ്പനികൾക്കാവില്ല. വില കൂട്ടാനുള്ള സമ്മർദം കേന്ദ്രത്തിനുമേൽ ശക്തമാണ്. പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം, ഗാർഹിക എൽപിജി സിലിണ്ടർ എന്നിവയ്ക്കും വില കൂടിയാൽ രാജ്യത്ത് പണപ്പെരുപ്പം കത്തിക്കയറാൻ അതിടയാക്കും. സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളംതെറ്റും. കമ്പനികളുടെ ഉൽപാദന, പ്രവർത്തനച്ചെലവുമേറും.പണപ്പെരുപ്പം കൂടുന്നതും കൂടിയ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യതയും ഓഹരി വിപണികളെയും തളർത്തും. വിപണിയിൽ ഉപഭോക്തൃ ഡിമാൻഡ് താഴുന്നത് കമ്പനികളുടെ വരുമാനത്തെ ബാധിക്കും. ഇത് ഓഹരികൾക്കും സമ്മർദമാകും.


Source link

Back to top button