test del 4 copy of del 3
‘അവർ എന്റെ ജീവൻ രക്ഷിച്ചു’ തളർന്നുവീണ ഡ്രൈവർ, നിയന്ത്രണം വിട്ട സ്കൂൾ ബസ്; രക്ഷകരായത് കുട്ടിപ്പട

അപ്രതീക്ഷിതമായി എത്തിയ ശ്വാസംമുട്ടലിൽ സ്കൂൾ ബസ് ഡ്രൈവർ ബോധരഹിതയായി വീണപ്പോൾ, മിസിസിപ്പിയിലെ ഒരു കൂട്ടം മിടുക്കരായ വിദ്യാർഥികൾ പുറത്തെടുത്തത് സമാനതകളില്ലാത്ത ധീരത. ഡ്രൈവർ ലിയ ടെയ്‌ലർ മരണമുഖത്തുനിന്നും മിസിസിപ്പിയിലെ റോഡുകൾ ഒരു വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് അഞ്ച് കുട്ടികളുടെ സമയോചിതമായ ഇടപെടൽ മൂലമാണ്. ഹാൻകോക്ക് മിഡിൽ സ്കൂളിലെ വിദ്യാർഥികളായ മക്കൻസി ഫിഞ്ച്, ജാക്സൺ കാസ്നവ്, ഡാരിയസ് ക്ലർക്ക്, കെയ്ലി ക്ലർക്ക്, ഡെസ്റ്റിനി കൊർണേലിയസ് എന്നിവരാണ് ഇന്ന് അമേരിക്കയുടെ അഭിമാനമായി മാറിയിരിക്കുന്നത്.ബുധനാഴ്ച രാവിലെ പതിവുപോലെ കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്നു ലിയ ടെയ്‌ലർ ഓടിച്ച ബസ്. ഏകദേശം പത്തോളം വിദ്യാർഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ലിയയ്ക്ക് കടുത്ത ആസ്ത്മ അനുഭവപ്പെട്ടു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ അവർക്ക് നിമിഷങ്ങൾക്കകം ബോധം നഷ്ടമാവുകയും സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീഴുകയും ചെയ്തു.∙ രക്ഷകരായി മാറിയ വിദ്യാർഥികൾ
Source link


