LATEST
ഈ മാസം രോഗം ബാധിച്ചത് 49 പേർക്ക്: ശ്രദ്ധിക്കേണ്ടത് കുടിവെള്ളവും ഭക്ഷണവും, ജാഗ്രതാ നിർദ്ദേശം

കൊല്ലം: വേനൽച്ചൂടും മഴയും ഇടകലർന്നു നിൽക്കുന്നതിനാൽ ജില്ലയിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പടരുന്നു. ഈ മാസം 49 പേർക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. കോറ്റങ്കര ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിൽ രോഗഭീതി ശക്തമായതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്. പൊതുസ്ഥലങ്ങളിൽ വിൽക്കുന്ന ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണം. വ്യാവസായിക ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന ഐസ് ബ്ലോക്കുകൾ പാനീയങ്ങളിൽ ഉപയോഗിക്കരുത്.
Source link


