test del 2
US-ഇറാൻ യുദ്ധം; സമുദ്രപാതകൾ മാറ്റിപ്പിടിച്ച് കപ്പൽ കമ്പനികൾ, ആഫ്രിക്ക കേന്ദ്രമാക്കി പുതിയ പാതകൾ

ടെഹ്റാൻ: യുഎസ്-ഇറാൻ സംഘർഷത്തിനുപിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെ കപ്പൽ കമ്പനികൾ പുതിയ സമുദ്രപാതകളെ ആശ്രയിച്ചുതുടങ്ങിയതായി റിപ്പോർട്ട്. ചരക്കുനീക്കത്തിനായി മരുഭൂമിയിലെ പുതിയ പാതകൾക്കൊപ്പം കടലിലെ പുതിയ പാതകളും പരീക്ഷിക്കുകയാണ് ലോകരാജ്യങ്ങൾ. ഇതോടെ ആഗോള കണ്ടെയ്നർ കപ്പൽ ഗതാഗതത്തിന്റെ ഒരു കേന്ദ്രമായി ആഫ്രിക്ക മാറിക്കൊണ്ടിരിക്കുന്നതായും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തെത്തുടർന്ന് കപ്പൽ ഗതാഗത മേഖലയിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കഴിഞ്ഞ രണ്ട് മാസമായി നിലനിൽക്കുന്ന ഉപരോധം മൂലം, കടൽ മാർഗം ഗൾഫ് രാജ്യങ്ങളുടെ തീരങ്ങളിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ, ഭക്ഷ്യവസ്തുക്കളും മറ്റ് ഉൽപ്പന്നങ്ങളും ട്രക്കുകൾ വഴി എത്തിക്കുന്നതിന് ബദൽ കരമാർഗങ്ങൾ കണ്ടെത്താൻ കപ്പൽ ഉടമകളെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.റിപ്പോർട്ടുകൾ പ്രകാരം, ചെങ്കടലിലെ സൗദി തുറമുഖമായ ജിദ്ദ പുതിയൊരു പ്രാദേശിക ‘ഹബ്ബ്’ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ എംഎസ്സി, സിഎംഎ സിജിഎം, മെയർസ്ക്, കോസ്കോ തുടങ്ങിയ പ്രമുഖ കപ്പൽ കമ്പനികളുടെ കപ്പലുകൾ സൂയസ് കനാൽ വഴി എത്തുന്നു. അവിടെ നിന്ന് ചരക്കുകൾ മരുഭൂമിയിലൂടെയുള്ള പാത വഴി ട്രക്കുകളിൽ ഷാർജ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നു.’ഇത്രയും വലിയ ഇറക്കുമതി കൈകാര്യം ചെയ്യാൻ തക്ക വലുപ്പമുള്ളതല്ല ജിദ്ദ തുറമുഖം, അവിടെ തുറമുഖത്ത് തിരക്ക് അനുഭവപ്പെടുന്ന (port congestion) സാഹചര്യം രൂപപ്പെടുകയാണ്.’ ഫ്രൈറ്റ് ഫോർവേഡറായ ഓവർസീയുടെ സഹസ്ഥാപകൻ ആർതർ ബരിലാസ് ഡി തെ എഎഫ്പിയോട് പറഞ്ഞു. കെപ്ലർ മറൈൻ ട്രാഫിക്കിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, വ്യാഴാഴ്ച ജിദ്ദയിൽ 11 കണ്ടെയ്നർ കപ്പലുകൾ ഉണ്ടായിരുന്നു, ഒമ്പതെണ്ണം തീരത്തടുക്കാനുള്ള ഊഴത്തിനായി പുറംകടലിൽ കാത്തിരിക്കുന്നുമുണ്ടായിരുന്നു.
Source link


