CINEMA

‘രണ്ടുതവണ ജീവനൊടുക്കാൻ ശ്രമിച്ചു, വീട് ജപ്തിയിലാണ്’; സിനിമ നിർമിച്ച് തകർന്നുപോയെന്ന് നടൻ സുബീഷ് സുധി


അഭ്രപാളിയിലെ തിളക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന കണ്ണീർക്കഥകൾ സിനിമാലോകത്ത് പുതിയതല്ല. എന്നാൽ, താൻ നായകനായ സിനിമ സ്വന്തം ജീവിതം തകർത്തുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സുബീഷ് സുധി. സിനിമ നിർമിച്ച് ലക്ഷങ്ങളുടെ കടക്കെണിയിലായെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നും സുബീഷ് ഫേസ്ബുക്കിൽ കുറിച്ചു. സുബീഷ് സുധിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത് . 2024 മാർച്ച് 8 പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു. പിന്നെ നോമ്പ് മാസവും എക്‌സാമും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.


Source link

Back to top button