LATEST NEWS
ഉയരപ്പാത: പാതയും കാനയും തമ്മിലുള്ള ഉയരവ്യത്യാസം വിന; സമീപ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറാൻ തടസം

തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാതയുടെ താഴെ ഇരുവശങ്ങളിലും കാന നിർമിച്ചപ്പോൾ പാതയും കാനയും തമ്മിലുള്ള ഉയരവ്യത്യാസം സമീപ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറാൻ തടസ്സമാകുന്നു. പാതയുടെ നിർമാണം പൂർത്തിയാകുമ്പോൾ പാതയോരത്തുള്ളവർക്കായി സ്ഥാപിച്ച താൽക്കാലിക നടവഴി ഇല്ലാതാകും. അരൂർ മുതൽ തുറവൂർ വരെയാണ് 12.75 കിലോ മീറ്റർ പാതയുടെ ഇരു വശങ്ങളിലും കാന നിർമാണം നടക്കുന്നത്. കാനയും പാതയും തമ്മിൽ ഒരടി മുതൽ ഒന്നരയടിവരെ ഉയരവ്യത്യാസം ഉള്ളതു മൂലം പാതയോരത്തുള്ളവരുടെ വീടുകളിലേക്കും കടകളിലേക്കും ഇരു ചക്രവാഹനങ്ങൾ പോലും കയറ്റാൻ പറ്റാത്ത അവസ്ഥയാണ്.
Source link


