test del 4 copy of del 3

യുദ്ധം കഴിഞ്ഞാൽ പുനർനിർമാണം; തൊഴിലവസരം കൂടും, എൻആർഐ ബിസിനസ് വർധിക്കുമെന്ന് കെവിഎസ് മണിയൻ


കൊച്ചി∙ ഇറാൻ യുദ്ധം മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണംവരവും നിക്ഷേപവും വർധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ലെന്ന് ഫെഡറൽ ബാങ്ക് എംഡി കെ.വി.എസ്.മണിയൻ. പ്രവാസികൾ കൂടുതൽ പണം നാട്ടിലേക്ക് അയയ്ക്കുകയാണ്. പക്ഷേ യുദ്ധത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടം ഉണ്ടായാൽ ഇതാവില്ല സ്ഥിതി. റീട്ടെയ്‌ൽ നിക്ഷേപത്തിൽ ശ്രദ്ധയൂന്നി ചെലവേറിയ നിക്ഷേപങ്ങൾ കുറച്ചതാണ് വളർച്ചയ്ക്കു കാരണം. മൂന്നാം പാദത്തിൽ 2,97,795.8 കോടിയായിരുന്ന നിക്ഷേപം 5.4% വർധിച്ച് 3,13,909.3 കോടിയായി. ആകെ വായ്പ മൂന്നാം പാദത്തിലെ 2,58,910.16  കോടിയിൽ നിന്ന്  2,68,369.03 കോടിയായി. 3.6% വളർച്ച. പ്രവാസി നിക്ഷേപം 7% വർധനയോടെ 1,02,619.6  കോടിയിലെത്തി.  വായ്പകളുടെ 1.6% നിഷ്ക്രിയ ആസ്തി. അറ്റനിഷ്ക്രിയ ആസ്തി 0.20%. വരുമാനവും ചെലവും തമ്മിലുള്ള അനുപാതം 47.2%. നാലാംപാദത്തിൽ 39 പുതിയ ശാഖകൾ തുറന്നു.


Source link

Back to top button