CINEMA

ആശങ്കയൊഴിയാതെ വിപണികൾ


കൊച്ചി: പശ്ചിമേഷ്യ സംഘർഷഭരിതമായി തുടരുന്നതിനാൽ വിപണികളിൽ അനിശ്ചിതത്വമേറുന്നു. ക്രൂഡോയിൽ വില കുത്തനെ ഉയർന്നതോടെ സ്വർണം, ഓഹരികൾ തിരിച്ചടി നേരിട്ടു. എണ്ണ ഉത്പാദകകരുടെ കൂട്ടായ്മയായ ഒപ്പെക്കിൽ നിന്നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പിന്മാറിയതിന് പിന്നാലെയാണ് ക്രൂഡോയിൽ കുതിച്ചത്. ഗൾഫ് മേഖലയിലെ പ്രമുഖ ഉത്പാദക രാജ്യമായ സൗദി അറേബ്യയ്ക്കും ഒപ്പെക്കിനും യു.എഇയുടെ തിരുമാനം തിരിച്ചടിയാണ്.രാഷ്ട്രീയ അനിശ്ചിതത്വമേറിയതോടെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് അഞ്ച് ഡോളർ ഉയർന്ന് 112 ഡോളറിലെത്തി. വെസ്‌റ്റ് ടെക്‌സസ് ക്രൂഡ് വില ബാരലിന് വീണ്ടും നൂറ് ഡോളർ കവിഞ്ഞു.യു.എ.ഇയുടെ പിന്മാറ്റം ഒപ്പെക്കിന്റെ വിലപേശൽ ശേഷിയെ പ്രതികൂലമായി ബാധിക്കും.പശ്ചിമേഷ്യൻ സംഘർഷം ഉടൻ അവസാനിക്കില്ലെന്നാണ് വിലയിരുത്തുന്നത്. സമാധാന ചർച്ചകൾ അനിശ്ചിതതമായി വൈകുന്നതാണ് പ്രധാന വെല്ലുവിളി,‌ ഇറാൻ മുന്നോട്ടുവച്ച ഉപാധികൾ ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്.


Source link

Back to top button