test del 3
‘ടോക്സിക്’ റിലീസ് വീണ്ടും മാറ്റി; ദീർഘമായ കുറിപ്പുമായി യഷ്

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്കി’ന്റെ റിലീസ് വീണ്ടും നീട്ടി. വിദേശത്തു വച്ച് നടന്ന സിനിമാകോൺ ഇവന്റിൽ സിനിമയ്ക്കു ലഭിച്ച വരവേൽപ്പ് ആണ് ചിത്രത്തിന്റെ റിലീസ് നീളാൻ കാരണം. രാജ്യാന്തരതലത്തിലുള്ള സ്റ്റുഡിയോസ് സിനിമയിൽ താൽപര്യം പ്രകടിപ്പിച്ചെന്നും ഇതിലൂടെ വിപുലമായ ഗ്ലോബൽ റിലീസിനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും നിർമാതാക്കൾ പറയുന്നു.ഈ പ്രതികരണം രാജ്യാന്തര തലത്തിൽ വലിയ രീതിയിലുള്ള വിപുലമായ റിലീസിന് അവസരങ്ങൾ തുറന്നുകാട്ടിയിട്ടുണ്ട്. ഇത് റിലീസ് തന്ത്രം പുനരാലോചിക്കാനും പുനഃക്രമീകരിക്കാനും അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചു.’’–സിനിമാ ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് പറയുന്നു.‘ടോക്സിക്’ പൂർത്തിയായി, നിലവിൽ ഞങ്ങൾ ആഗോളതലത്തിലുള്ള വിതരണവും പങ്കാളിത്തവും ക്രമീകരിച്ചു വരികയാണ്. ഇതിന്റെ വെളിച്ചത്തിൽ, റിലീസ് സമയം പുനഃക്രമീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. മുൻപ് അറിയിച്ചതുപോലെ ജൂൺ 4-ന് റിലീസ് ചെയ്യില്ലെങ്കിലും, പിന്നീട് ലോകമെമ്പാടും ഒരുമിച്ച് ഒരേസമയം റിലീസ് ചെയ്യും. ഉടൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
Source link


