test del 5 copy of del 3

ഫെഡറൽ ബാങ്കിന് 1259 കോടി രൂപ ലാഭം; കാസ, എൻആർ നിക്ഷേപങ്ങൾ ‘ലക്ഷം കോടി’ കടന്നു, കിട്ടാക്കടവും താഴേക്ക്


കൊച്ചി ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറൽ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2025-26) അവസാനപാദമായ ജനുവരി-മാർച്ചിൽ 22% വളർച്ചയോടെ 1259.10 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിലെ ലാഭം 1030.2 കോടിയായിരുന്നു. കഴിഞ്ഞവർഷത്തെ മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിലെ 1041 കോടി രൂപയേക്കാൾ 21% വർധനയും കഴിഞ്ഞപാദ ലാഭത്തിലുണ്ട്.പ്രവർത്തനമികവിന്റെ അളവുകോലുകളിലൊന്നായ അറ്റ പലിശ വരുമാനം (എൻഐഐ) വാർ‌ഷികാടിസ്ഥാനത്തിൽ 2377 കോടി രൂപയിൽ നിന്നുയർന്ന് 3173 കോടി രൂപയായി. അറ്റ പലിശ മാർജിൻ (എൻഐഎം) 3.12 ശതമാനത്തിൽ നിന്ന് 3.74 ശതമാനത്തിലുമെത്തി. കാസ അനുപാതം 2.71% മുന്നേറി 32.94 ശതമാനമായി.പശ്ചിമേഷ്യയിലെ സംഘർഷം പ്രവാസിപ്പണമൊഴുക്കിനെ ബാധിച്ചിട്ടില്ലെന്നും മറിച്ച് പണമൊഴുക്ക് വർധിച്ചുവെന്നും ഫെഡറൽ ബാങ്ക് മാനേജിഡ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ്. മണിയൻ പറഞ്ഞു. സംഘർഷങ്ങൾക്ക് അയവുവന്നാലും പ്രവാസിപ്പണമൊഴുക്ക് വർധിക്കുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ഏറ്റവുമധികം പ്രവാസിപ്പണം (എൻആർഐ) റമിറ്റൻസ് എത്തുന്ന ബാങ്കുകളിലൊന്നാണ് ഫെഡറൽ ബാങ്ക്. 19.72 ശതമാനമാണ് ഈയിനത്തിൽ ഫെഡറൽ ബാങ്കിന്റെ വിപണിവിഹിതം.


Source link

Back to top button