test del 3

ഇനിയെനിക്ക് സഹിക്കാൻ വയ്യ, ഇവന്റെ ഈ സ്വഭാവം ലോകം അറിയണം: ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ


ഫിറോസ് ഖാനെതിരെ ശാരീരികവും സാമ്പത്തികവും ലൈംഗികവുമായ അതീവ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സജ്‌ന രംഗത്ത്. താൻ മാത്രമല്ല, ഫിറോസിന്റെ ആദ്യ ഭാര്യയും സമാനമായ ക്രൂരതകൾക്ക് ഇരയായിരുന്നുവെന്നും സ്വന്തം മകളുടെ പ്രായമുള്ള 17 വയസ്സുകാരിയെപ്പോലും അയാൾ പീഡിപ്പിച്ചുവെന്നുമാണ് സജ്‌ന വിഡിയോയിലൂടെ വെളിപ്പെടുത്തിയത്. സാമ്പത്തികമായി തന്നെ തകർക്കുകയും തന്റെ പേരിലുള്ള വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഫിറോസ് ഖാൻ തന്നെയോ തന്റെ മക്കളെയോ കൊല്ലാൻ പോലും മടിക്കാത്ത ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണെന്നും സജ്‌ന ആരോപിച്ചു. ലഹരി ഉപയോഗം, വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ ചതിക്കൽ, ആദ്യ ഭാര്യയുടെ പണവും സ്വർണ്ണവും തട്ടിയെടുക്കൽ തുടങ്ങി നീണ്ട ആരോപണങ്ങളുടെ പട്ടികയാണ് സജ്‌ന മാധ്യമങ്ങൾക്ക് മുന്നിൽ നിരത്തിയത്. തന്റെ മക്കളുടെ ഭാവിക്കും അന്തസ്സിനും വേണ്ടി നടത്തുന്ന ഈ പോരാട്ടത്തിൽ മാധ്യമങ്ങൾക്കൊപ്പം നീതിപീഠവും കൂടെയുണ്ടാകണമെന്ന് സജ്‌ന അഭ്യർത്ഥിച്ചു.പ്രശ്നങ്ങൾ തുടങ്ങാൻ കാരണം എനിക്കുള്ള അഞ്ചു സെന്റ് സ്ഥലവും വീടുമാണ്. ആ വസ്തു അവന്റെ പേരിലോട്ട് എഴുതിക്കൊടുത്താൽ എനിക്ക് വിവാഹമോചനം തരാം എന്നാണ് പറയുന്നത്. അത് പറ്റില്ല എന്ന് ഞാൻ പറഞ്ഞു. എനിക്ക് എന്റെ കുഞ്ഞുങ്ങളുണ്ട്. എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളത് നിങ്ങൾക്ക് അടിച്ചുപൊളിക്കാൻ തരാൻ പറ്റില്ല. ആ വീട് ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. എന്റെ പേരിൽ ആ വീടിന് 15 ലക്ഷം രൂപ ലോൺ എടുത്തിട്ടുണ്ട്. അത് ലാപ്‌സ് ആയി കിടക്കുകയാണ്. കൂടാതെ ഒരു ക്രെഡിറ്റ് കാർഡ് എന്റെ തലയിലാക്കി. അവന് ഞാൻ ഗിഫ്റ്റ് ആയി കൊടുത്ത ബുള്ളറ്റിന്റെ തിരിച്ചടവും എന്റെ തലയിലായി. എന്റെ സിബിൽ സ്കോർ പോയി, ഇപ്പോൾ എനിക്ക് ഒരു പേഴ്സണൽ ലോൺ പോലും എടുക്കാൻ പറ്റാത്ത രീതിയിൽ എന്നെ ഉരുക്കി ഇട്ടിരിക്കുകയാണ്.അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോനെ എല്ലാവരും കൂടി കളിയാക്കുകയാണ്. എന്നിട്ടും ഇവൻ വീണ്ടും ഈ ആക്ഷൻ വിഡിയോ കാണിക്കുന്നു. എന്റെ കയ്യിൽ തെറ്റുണ്ടെങ്കിൽ ഞാൻ നിയമത്തിന് മുന്നിൽ പോകില്ലായിരുന്നു. ഇയാളുടെ ആദ്യ ഭാര്യയെയും അയാൾ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ട്. അവർക്ക് മീഡിയയിൽ വന്ന് സംസാരിക്കാൻ പേടിയാണ്, കാരണം അവരുടെ ഫാമിലി അത്രയും റെപ്യൂട്ടഡ് ആണ്. 150 പവനിലധികം അവർക്ക് നഷ്ടമായിട്ടും അവർ സഹിച്ചു നിൽക്കുകയാണ്. ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ ഇതിനകത്ത് കിടന്ന് പീഡനം അനുഭവിക്കുകയാണ്. ഇയാളുടെ കണ്ണിൽ ഞങ്ങൾ വെറും മോശക്കാരികൾ, വേശ്യകൾ, തെണ്ടികൾ. പക്ഷേ ഈ ഞങ്ങൾ തന്നെയല്ലേ കഷ്ടപ്പെട്ട് രണ്ട് കുഞ്ഞുങ്ങളെ നോക്കുന്നത്? സഹികെട്ടാണ് ഇതൊക്കെ പറഞ്ഞുപോകുന്നത്.


Source link

Back to top button