test del 4 copy of del 3

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി


തിരുവനന്തപുരം∙ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍.എല്‍.നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറി. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കി. അതിനിടെ അന്വേഷണത്തില്‍ ആശങ്ക അറിയിച്ച് നിതിന്റെ കുടുംബം ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിതിന്‍ മരിച്ച് 18 ദിവസം പിന്നിട്ടിട്ടും കുറ്റാരോപിതനായ ഡോ. എം.കെ.റാമിനെ പിടികൂടാന്‍ കഴിയാത്തതില്‍ കുടുംബം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ജാതി അധിക്ഷേപമെന്ന ആരോപണം മറച്ചുവച്ച് പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് ഒത്തുകളിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ദലിത് സംഘടനകള്‍ സംസ്ഥാന ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു. ഡോ.റാമിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം ആന്ധ്രയിലും കര്‍ണാടകയിലും ക്യാംപ് ചെയ്യുന്നുണ്ട്. കേസിലെ രണ്ടാം പ്രതിയായ ഡോ.കെ.ടി.സംഗീത നമ്പ്യാര്‍ കഴിഞ്ഞദിവസം കണ്ണൂര്‍ അസി.പൊലീസ് കമ്മിഷണര്‍ക്കു മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.


Source link

Back to top button