LATEST

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ  സെക്രട്ടറി  ബി  അശോകിന്  സസ്‌പെൻഷൻ


തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ. അനുമതിയില്ലാതെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരിലാണ് നടപടി. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സർക്കാരിന്റെ നയങ്ങളെ വിമർശിച്ചു, അഭിമുഖങ്ങളിൽ സർക്കാരിനെതിരെ സംസാരിച്ചു, ഐഎഎസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട സർവീസ് ചട്ടങ്ങളുടെ ലംഘനമുണ്ടായി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. നേരത്തെ അശോകിനെ കൃഷിവകുപ്പിൽ നിന്ന് മാറ്റിയിരുന്നു. ഐ.എ.എസുകാരുടെ സ്ഥലംമാറ്റ, നിയമന വിഷയത്തിൽ സർക്കാർ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലിന്റെ അനുകൂലവിധി നേടിയതിന് പിന്നാലെയായിരുന്നു സൈനികക്ഷേമ വകുപ്പിലേക്ക് മാറ്റം. യുവജനകാര്യ വകുപ്പിന്റെ അധിക ചുമതലയും നൽകിയിരുന്നു. മൂന്നരവർഷമായി കൃഷിവകുപ്പിലുണ്ടായിരുന്ന അശോകിനെ മാറ്റാൻ ചീഫ്സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള ബോർഡ് ചേർന്ന് സർക്കാരിന് ശുപാർശ നൽകുകയായിരുന്നു.


Source link

Back to top button