LATEST

‘സംസ്ഥാനത്ത് ലോഡ്‌ ഷെഡിംഗ് ഇല്ല’; ഇന്നലെ പെയ്‌ത മഴ അനുകൂലമായെന്ന് മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. പവർ എക്‌സ്‌ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് വൈദ്യുതി കിട്ടുന്നതും കഴിഞ്ഞ ദിവസം പെയ്‌ത മഴയുമാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മഴ വന്നാൽ പ്രശ്‌നം വരില്ല. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ലോഡ് ഷെഡിംഗിന്റെ ആവശ്യം വന്നേക്കാം. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും കറണ്ട് പോകാൻ കാരണം ഓവർ ലോഡ് വരുമ്പോൾ ഡ്രിപ്പ് ആയതാണെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ഇബി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ കൃഷ്‌ണൻകുട്ടി.


Source link

Back to top button