test del 4 copy of del 3
വേനൽച്ചൂട് കടുത്തപ്പോൾ തൊഴിലുറപ്പ് പണിക്കും ആളില്ല?; ജോലിക്കു വരാൻ മടിച്ച് തൊഴിലാളികൾ

തിരുവനന്തപുരം ∙ കനത്ത ചൂടും വെയിലും കാരണം തൊഴിലുറപ്പ് പദ്ധതിക്കും ആളു കുറയുന്നോ? സംസ്ഥാനത്ത് ഈ മാസം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എംജിഎൻആർഇജിഎസ്) തൊഴിൽദിനങ്ങൾ കാര്യമായി കുറഞ്ഞു. കേന്ദ്ര സർക്കാർ 50 ലക്ഷം തൊഴിൽദിനങ്ങളാണ് ഏപ്രിലിൽ കേരളത്തിന് അനുവദിച്ചതെങ്കിലും മൂന്നാഴ്ചത്തെ കണക്കുകൾ പ്രകാരം ആറു ലക്ഷത്തിലേറെ തൊഴിൽദിനങ്ങളാണു നൽകാനായത്.കനത്ത ചൂടു കാരണം തൊഴിലാളികൾ ജോലിക്കു വരാൻ മടിക്കുകയാണെന്നാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു തദ്ദേശ വകുപ്പിനു ലഭിച്ച അനൗദ്യോഗിക റിപ്പോർട്ടുകൾ. പകൽ സമയം വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 12 മുതൽ 3 മണി വരെ വിശ്രമം അനുവദിക്കണമെന്ന് തൊഴിൽവകുപ്പിന്റെ നിർദേശവും നിലവിലുണ്ട്. അതേസമയം, തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്ര സർക്കാർ ആവിഷ്കരിച്ച വികസിത് ഭാരത്– ഗ്യാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (വിബി ജി– ആർഎംഎം) എന്നു മുതൽ നടപ്പാക്കുമെന്ന കാര്യത്തിൽ കേരളത്തിനു വ്യക്തമായ നിർദേശം ലഭിച്ചിട്ടില്ല. അതു വരെ തൊഴിലുറപ്പ് പദ്ധതി തുടരാനാണു കേന്ദ്ര സർക്കാർ നിർദേശം. ഇതേ നിർദേശമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കും സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്.
Source link


