test del 4 copy of del 3

മരം കയറ്റത്തിൽ വിദഗ്ധൻ, മുകളിലിരുന്ന് പൊലീസിനെ നീരീക്ഷിച്ചു; കൊലയാളി സജി പിടിയിലായതിങ്ങനെ


നെടുങ്കണ്ടം ∙ അമ്മയുടെയും മൂത്ത മകന്റെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ട ഇളയ മകൻ സജി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിച്ചിരുന്നതു വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ. തോട്ടുവാക്കട പൊന്നൂട്ടിൽ‌ മേരി (71), മകൻ റെജി (54) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ മേരിയുടെ ഇളയമകൻ സജി (43) ആണ് അറസ്റ്റിലായത്. മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ടെത്തിയതിനു പിന്നാലെ സജിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ ഒളിച്ചുകഴിയുകയായിരുന്നു സജി, താൻ പിടിക്കപ്പെടുമെന്നുറപ്പായതോടെ ഇന്നലെ ഉച്ചയ്ക്ക് 12നു കീഴടങ്ങുകയായിരുന്നു. തോട്ടുവാക്കട കവലയിലെ കടയിലെത്തിയ സജി തനിക്കു തെറ്റുപറ്റിയെന്നു കടയിലെ ജീവനക്കാരിയോടു പറഞ്ഞു. സമീപത്തുണ്ടായിരുന്ന പൊലീസ് ഉടൻ സജിയെ പിടികൂടി.ഇരുവരുടെയും മരണം ഉറപ്പാക്കി രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ വീടിനു സമീപത്തെ വിറകുപുരയിലെത്തിച്ച് വല ഉപയോഗിച്ചു മൂടിയിട്ടു. തുടർന്നു വീടു വൃത്തിയാക്കി തുണികൾ കത്തിച്ചു. ഇതിന്റെ പിറ്റേന്നാണു വീട്ടുവളപ്പിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടത്. ഈ ദിവസങ്ങളിലെല്ലാം സജി ജോലിക്കും പോയിരുന്നു. ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്നു സജി സമ്മതിച്ചിട്ടുണ്ടെങ്കിലും എന്നാണു കൊലപാതകം നടത്തിയെന്നതു വ്യക്തമാക്കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു.


Source link

Back to top button