test del 4 copy of del 3
‘ഇത് തമാശ പറയേണ്ട വിഷയമല്ല സുഹൃത്തേ, മനസ്സിലാക്കൂ’; ആശങ്കകൾക്കിടെ ‘ബഹളംവയ്ക്കൽ’; ചുട്ട മറുപടി നല്‍കി ടൊവിനോ

കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ പ്രമോഷനൽ ഇവന്റിനിടെ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ടൊവിനോ തോമസും േബസിൽ ജോസഫുമടക്കമുളള താരങ്ങളെ കാണാൻ ആയിരങ്ങളാണ് ബീച്ചിൽ തടിച്ചു കൂടിയത്. വൻ ജനാവലി വന്നതോടെ തിക്കിലും തിരക്കിലും കുറച്ച് കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു.കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ ടൊവിനോ പെട്ടന്നു തന്നെ രഞ്ജിനിയുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങി, ‘സുഹൃത്തുക്കളെ കുട്ടികളെ കാണാനില്ലാത്ത കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്’ എന്ന് മുന്നറിയിപ്പ് നൽകുന്നു. തുടർന്ന് രഞ്ജിനി മൈക്കിലൂടെ കുട്ടികളുടെ പേരുകൾ അടക്കം വിളിച്ചു പറഞ്ഞു. അതിനുശേഷം ടൊവിനോയാണ് കാര്യങ്ങൾ ഏറ്റെടുത്തത്.‘‘ഇത് തമാശ പറയേണ്ട വിഷയമല്ല സുഹൃത്തേ മനസ്സിലാക്കൂ, കുട്ടികളെ കിട്ടുന്നതുവരെ അവരുടെ വീട്ടുകാർക്ക് സമാധാനം ഉണ്ടാകില്ല, നമുക്കും ആ സമാധാനം ഉണ്ടാകരുത്. ദയവായി എല്ലാവരും സഹകരിച്ച് ആ കുട്ടികളെ കണ്ടുപിടിക്കൂ.’’–ടൊവിനോ മറുപടിയായി പറഞ്ഞു.
Source link


