NEWS

ഐ.എൻ.എൽ ദേശീയ സെമിനാർ: കൊച്ചിയിൽ തുടക്കമായി

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നൂറ്റി അഞ്ചാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ദേശീയ സെമിനാറും സംഘടനാ സമ്മേളനവും നാളെ വൈകുന്നേരം മൂന്ന് മണിക്ക് തലസ്ഥാന നഗരിയിൽ അരങ്ങേറും. സേട്ട് സാഹിബ് നഗറിലെ സുർജിത് ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം നിർവഹിക്കും.

പ്രമുഖ രാഷ്ട്രീയ നേതാക്കളായ മണിശങ്കർ അയ്യർ, സി.എം. ഇബ്രാഹിം, സഞ്ജയ് സിംഗ്, ഇഖ്ര ഹസൻ, ഡാനിഷ് അലി എന്നിവർ സമ്മേളനത്തിൽ സംസാരിക്കും. ഇവർക്ക് പുറമെ ഡോ. സന്ദീപ് പാണ്ഡെ, അഹമ്മദ് ദേവർകോവിൽ, അഡ്വ. ഇഖ്ബാൽ സഫർ, സമീറുൽ ഹസൻ തുടങ്ങി സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

Sports ⏭️

Read News ⏭️

Back to top button