test del 5 copy of del 3

തിരുവാഭരണത്തിലെ കാണിപ്പൊന്ന് ‘മോഷണം’; പിന്നാലെ ട്വിസ്റ്റ്: അബദ്ധത്തിൽ പോക്കറ്റിലിട്ട് വീട്ടിൽ പൂജാമുറിയിൽ വച്ചു


പത്തനംതിട്ട∙ പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണത്തിലെ കാണിപ്പൊന്ന് നഷ്‌ടപ്പെട്ടെങ്കിലും പൊലീസിന്റെ ഇടപെടലിൽ തിരിച്ചുകിട്ടി. വിഷുദിനത്തിൽ പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെ കണികാണാൻ നൽകിയ കാണിപ്പൊന്ന് ദർശനത്തിനെത്തിയ ആൾ പോക്കറ്റിലിട്ട് മടങ്ങി. മോഷണം പോയെന്ന തരത്തിൽ പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. അബദ്ധം പറ്റിയതാണെന്നാണ് വിശദീകരണം.പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമശാസ്‌താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി ഇന്നു രാവിലെ മുതൽ വിഷുക്കണി ദർശനം ഒരുക്കിയിരുന്നു. ഒട്ടേറെ പേർ ദർശനത്തിന് എത്തിയിരുന്നു. തിരുവാഭരണങ്ങൾക്കൊപ്പം ഉള്ള കാണിപ്പൊന്ന് ഭക്തർ ആവശ്യപ്പെട്ടാൽ അവരുടെ കയ്യിൽ കൊടുക്കുന്നത് പതിവാണ്. അത് തൊഴുതു വണങ്ങി പ്രാർഥിച്ചശേഷം ഭക്തർ തിരികെ ഏൽപ്പിക്കും. മങ്ങാരം മുളമ്പുഴ സ്വദേശി ആവശ്യപ്പെട്ട പ്രകാരം മേൽശാന്തി കാണിപ്പൊന്ന് എടുത്തു നൽകിയിരുന്നു. അൽപസമയത്തിനുശേഷം മറ്റൊരു ഭക്തൻ ഇത് ആവശ്യപ്പെട്ടപ്പോഴാണ് നേരത്തെ വാങ്ങിയയാൾ അത് തിരികെ ഏൽപ്പിച്ചില്ല എന്നു വ്യക്തമാകുന്നത്.


Source link

Back to top button