LATEST NEWS
ഇറാഖ് അറിഞ്ഞില്ല; അവരുടെ മരുഭൂമിയിൽ ഇസ്രയേലിനു രഹസ്യതാവളം; കണ്ടെത്തിയത് ആട്ടിടയൻ

വാഷിങ്ടൻ ∙ ഇറാനെതിരായ ആക്രമണത്തിനായി ഇറാഖ് മരുഭൂമിയിൽ ഇസ്രയേൽ രഹസ്യതാവളം സ്ഥാപിച്ചെന്നും ഇത് ഇറാഖ്, സർക്കാരിന് അറിയില്ലായിരുന്നെന്നും റിപ്പോർട്ട്. അതേസമയം, യുഎസിന് ഇതിനെപ്പറ്റി അറിയാമായിരുന്നെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ് വോൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മരുഭൂമിയിൽ സംശയകരമായ നീക്കങ്ങൾ യാദൃച്ഛികമായി ശ്രദ്ധയിൽപെട്ട ഒരു ഇറാഖി ആട്ടിയടൻ ഇക്കാര്യം ഇറാഖ് സൈന്യത്തെ അറിയിച്ചെന്നും അങ്ങനെയാണ് സർക്കാർ ഈ വിവരമറിഞ്ഞതെന്നും റിപ്പോർട്ടിലുണ്ട്.ഇറാനെതിരായ വ്യോമാക്രമണങ്ങൾക്കു പിന്തുണ നൽകാനാണ് ഇസ്രയേൽ ഇറാഖ് മരുഭൂമിയിൽ രഹസ്യ സൈനിക താവളം സ്ഥാപിച്ചതെന്ന് വോൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഈ താവളം സജ്ജീകരിച്ചത്. യുഎസിന് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും ഇറാഖിന് അറിയില്ലായിരുന്നു. ഈ കേന്ദ്രത്തിൽ ഇസ്രയേൽ പ്രത്യേക സൈനിക വിഭാഗത്തെ വിന്യസിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേൽ വ്യോമസേനയുടെ ലോജിസ്റ്റിക് ഹബ്ബായും ഇത് പ്രവർത്തിച്ചു. ഇറാന്റെ വ്യോമാതിർത്തിക്കുള്ളിൽ ഇസ്രയേൽ വിമാനങ്ങൾ തകർന്നാൽ പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള തിരച്ചിൽ– റസ്ക്യൂ സംഘങ്ങളെയും ഇവിടെ സജ്ജമാക്കിയിരുന്നു.Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @obretix എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


