test del 3

വാഹനാപകടത്തില്‍ 8 മലയാളികൾക്ക് ദാരുണാന്ത്യം; ഹോർമുസ് കടലിടുക്ക് തുറന്ന് ഇറാൻ- പ്രധാനവാർത്തകൾ


വാൽപാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചതാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. വനിതാ സംവരണ, മണ്ഡല പുനർനിർണ ബില്ലുകൾ ലോക്‌സഭയിൽ പരാജയപ്പെട്ടതും ഇന്നത്തെ പ്രധാനവാർത്തകളില്‍ ചിലതാണ്. ഇറാൻ–യുഎസ് വെടിനിർത്തലിൽ ലെബനനെയും കൂടി ഉൾപ്പെടുത്തിയതോടെ ഹോർമൂസ് കടലിടുക്ക് ഇറാൻ തുറന്നതും ഇന്നത്തെ പ്രധാനവാർത്തയാണ്. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവും ഇന്നത്തെ പ്രധാനവാര്‍ത്തയാണ്. കണ്ണൂർ ഡന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്തും ആരോപണവിധേയരായ അധ്യാപകരുടെ ജാമ്യഹർജി പരിഗണിക്കാൻ മാറ്റിയതും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി… വനിതാ സംവരണ, മണ്ഡല പുനർനിർണ ബില്ലുകൾ ലോക്‌സഭയിൽ പരാജയപ്പെട്ടു. 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ് വോട്ട് ചെയ്തത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനു 48 വോട്ടാണ് കുറവ്.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച്. ഉത്തർപ്രദേശ് സർക്കാർ നേരിട്ടോ അതല്ലെങ്കിൽ കേന്ദ്ര ഏജൻസിയെക്കൊണ്ടോ വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. 


Source link

Back to top button