test del 5 copy of del 3
ജയിക്കില്ലെന്ന് അറിഞ്ഞ് കളിക്കുന്നത് എന്തിന്?; ബിൽ കൊണ്ടുവന്ന് ഗെയിം മാറ്റാൻ കേന്ദ്രം

ന്യൂഡൽഹി∙ പരാജയപ്പെടുമെന്ന് അറിഞ്ഞിട്ടും വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ കേന്ദ്രസർക്കാർ ആത്മവിശ്വാസത്തോടെ കൊണ്ടുവരുന്നതിന്റെ ലക്ഷ്യമെന്ത്? പാർലമെന്റിൽ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ഭൂരിപക്ഷമില്ലെന്ന് ഇരിക്കേ ഇത്രയും പ്രധാനപ്പെട്ട ബിൽ കൊണ്ടുവരുന്നതാണ് പലതരം വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുന്നത്. ജമ്മു കശ്മീരിലും അസമിലും മണ്ഡല പുനർനിർണയം നടന്നിരുന്നു. ജനസംഖ്യയെക്കാൾ മറ്റു പരിഗണനകൾക്കാണ് രണ്ടു സംസ്ഥാനങ്ങളിലും പ്രാധാന്യം ലഭിച്ചതെന്ന വിലയിരുത്തലുണ്ട്. അസമിൽ ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളെ ഉടച്ചു മാറ്റുന്ന രീതിയിലാണ് മണ്ഡല പുനർനിർണയം നടന്നത്. ചില മണ്ഡലങ്ങളുടെ രാഷ്ട്രീയ സ്വഭാവം തന്നെ മാറി. ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലുള്ള മണ്ഡലങ്ങളിൽ വ്യാപകമായി ഹിന്ദു വോട്ടുകൾ ചേർക്കപ്പെട്ടതായി ആ ഘട്ടത്തിൽ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. തദ്ദേശീയരായ അസമികളെ സംരക്ഷിക്കാനാണെന്നായിരുന്നു വാദം. എന്നാൽ ചില മണ്ഡലങ്ങളിൽ ബിജെപിക്ക് നേട്ടമുണ്ടായി. ജമ്മുവിലും സുതാര്യമായി പുനർനിർണയം നടത്തിയെന്നാണ് ബിജെപി വാദിച്ചത്. അവിടെയും പുതിയ മണ്ഡലങ്ങളിൽ ചിലതിൽ ബിജെപിക്ക് ജയിക്കാനായി. അസമിലും ജമ്മുവിലും കണ്ടതിന്റെ വലിയ പതിപ്പിനാണ് കളമൊരുങ്ങുന്നതെന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിൽ നടത്തിയ പ്രവര്ത്തനങ്ങളെ കേന്ദ്രസർക്കാർ വലിയൊരു കാൻവാസിലേക്കു മാറ്റുന്നു, ക്ഷമയോടെ പ്രവർത്തിക്കുന്നു.കമ്മിഷന്റെ ഘടന ഇങ്ങനെയാണ്: സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജി അല്ലെങ്കിൽ മുൻ ജഡ്ജി (അധ്യക്ഷൻ), മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ അല്ലെങ്കിൽ രണ്ടു കമ്മിഷണർമാരിലൊരാൾ, ഒാരോ സംസ്ഥാനത്തും ആ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസർ. മൂന്നു പേരുടേതായ കമ്മിഷനിൽ ഭൂരിപക്ഷ അഭിപ്രായത്തിലാണ് തീരുമാനമെടുക്കുക. തിരഞ്ഞെടുപ്പു കമ്മിഷൻ ഇപ്പോൾ നടപ്പാക്കുന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പശ്ചാത്തലത്തിൽ, മണ്ഡല പുനർനിർണയത്തെക്കുറിച്ചും പ്രതിപക്ഷത്തിന് ആശങ്കകളുണ്ട്.
Source link


