test del 3
വിഷു ആശംസയില്‍ ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്‌ണന്‍; ചേര്‍ത്തലയില്‍ റസ്റ്ററന്റ് ഉടമ അറസ്റ്റില്‍

ചേര്‍ത്തല∙ വിഷു ആശംസകളുടെ ഭാഗമായി ഇറക്കിയ ഹോട്ടലിന്റെ പോസ്റ്ററിൽ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച സംഭവം വിവാദമാകുന്നു. കുഴിമന്തി കൊതിയോടെ നോക്കി ഇരിക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രം പ്രചരിപ്പിച്ച ചേര്‍ത്തലയിലെ ഹോട്ടലിന് എതിരെയാണ് സമൂഹമധ്യമത്തിൽ അടക്കം വ്യാപക പ്രതിഷേധം രൂപപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ഹോട്ടൽ ഉടമകളിൽ ഒരാളായ ഷംനാസിനെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. വിഷയത്തിൽ ഹിന്ദു ഐക്യവേദി അടക്കമുള്ള ഹിന്ദു സംഘടകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് വൈകിട്ട് 5ന് ഹോട്ടലിലേക്ക് മാർച്ച് നടത്താൻ ആഹ്വാനം ചെയ്തിരിക്കുകയാണ് ഹിന്ദു സംഘടകൾ. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി ഹോട്ടൽ അടച്ചുപൂട്ടണമെന്നാണ് ഹിന്ദു സംഘടനകളുടെ പ്രധാന ആവശ്യം.
Source link


