test del 3
സ്വർണം ഇറക്കുമതി 17 ബാങ്കുകളിലൂടെ മാത്രം; പട്ടിക പുറത്ത്, അക്ഷയതൃതീയയ്ക്ക് മുൻപേ ആശയക്കുഴപ്പം നീക്കി കേന്ദ്രം

സ്വർണം ഇറക്കുമതി സംബന്ധിച്ച് നിലനിന്ന ആശയക്കുഴപ്പം അക്ഷയതൃതീയയ്ക്ക് രണ്ടുനാൾ മാത്രം ശേഷിക്കേ നീക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യാൻ അനുമതിയുള്ള 17 ബാങ്കുകളുടെ പട്ടിക കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു. അക്ഷയതൃതീയ 19ന് ആണെന്നിരിക്കേ, കേന്ദ്രം ലിസ്റ്റ് പുറത്തുവിടാൻ വൈകിയത് രാജ്യത്ത് സ്വർണ വിപണിയിൽ ‘ക്ഷാമം’ സൃഷ്ടിച്ചേക്കുമെന്ന ആശങ്ക ഉയർത്തിയിരുന്നു. ഇന്ത്യയിലെ മൊത്തം വാർഷിക സ്വർണവിൽപനയിൽ 20% വരെ നടക്കുന്നത് അക്ഷയതൃതീയ ദിവസമാണ്.ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രം സ്വർണം ഇറക്കുമതിയുടെ നിയന്ത്രണത്തിലേക്കും കടക്കുന്നതെന്നായിരുന്നു വിലയിരുത്തൽ. ഈ വർഷം ഡോളറിനെതിരെ ഏറ്റവും കൂടുതൽ മൂല്യത്തകർച്ച നേരിട്ട ഏഷ്യൻ കറൻസികളിലൊന്നാണ് രൂപ.
Source link


