test del 4 copy of del 3

‘സിന്ദൂരവും പൊട്ടും പാടില്ല’; ലെൻസ്കാർട്ടിന്റെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ആഭ്യന്തര രേഖയില്‍ വിവാദം


ന്യൂഡൽഹി ∙ പ്രമുഖ കണ്ണട വ്യാപാര സ്ഥാപനമായ ലെൻസ്‌കാർട്ടിന്റെ ഓഫിസിലെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ആഭ്യന്തര രേഖ പുറത്തുവന്നതിനു പിന്നാലെ വിവാദം. ജോലിസ്ഥലത്ത് സിന്ദൂരവും പൊട്ടും ധരിക്കുന്നത് വിലക്കുകയും എന്നാൽ ഹിജാബ് അനുവദിക്കുകയും ചെയ്തതാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷോധത്തിന് ഇടയാക്കിയത്. ഇതോടെ വിശദീകരണവുമായി ലെൻസ്‌കാർട്ട് സ്ഥാപകനും സിഇഒയുമായ പിയൂഷ് ബൻസാൽ രംഗത്തെത്തി. പ്രചരിക്കുന്ന രേഖ പഴയതാണെന്നും നിലവിലെ കമ്പനി നയങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.എഴുത്തുകാരി ഷെഫാലി വൈദ്യ ഉൾപ്പെടെയുള്ള പ്രമുഖർ പിയൂഷ് ബൻസാലിനെ ടാഗ് ചെയ്തുകൊണ്ട് ചോദ്യങ്ങൾ ഉന്നയിച്ചതോടെയാണ് വിഷയം ചർച്ചയായത്. സമൂഹമാധ്യമങ്ങളിലൂടെ രണ്ട് തവണയാണ് ബൻസാൽ വിശദീകരണം നൽകിയത്. ‘‘ഈ രേഖ ഞങ്ങളുടെ നിലവിലെ മാർഗനിർദേശങ്ങളല്ല. കാലത്തിനനുസരിച്ച് ഞങ്ങളുടെ നയങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. ഈ അവ്യക്തതയിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു’’ – എന്ന് പിയൂഷ് ബൻസാൽ ആദ്യം കുറിച്ചു.


Source link

Back to top button