test del 3

2023ൽ പാസാക്കിയ വനിതാ സംവരണ നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ; വിചിത്രമെന്ന് കോൺഗ്രസ്


ന്യൂഡൽഹി∙ 2023ൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം (നാരീശക്തി വന്ദൻ അധിനിയം) പ്രാബല്യത്തിൽ. കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി. 2023ൽ പാസാക്കിയ ബിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായെങ്കിലും അതു നടപ്പാക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നാണ് അറിയിച്ചിരുന്നത്. സർക്കാരിന്റെ നീക്കം പ്രതിപക്ഷത്തെ സമ്മർദത്തിലാക്കാനാണെന്നാണു വിലയിരുത്തുന്നത്. അതേസമയം, കേന്ദ്രത്തിന്റെ നീക്കം വിചിത്രമാണെന്നാണ് കോൺഗ്രസിന്റെ വിമർശനം.


Source link

Back to top button