test del 4 copy of del 3

ആരോപണങ്ങൾ ഗുരുതരം; നാസിക് ഓഫിസിലെ ജീവനക്കാരോടു വീട്ടിലിരുന്നു ജോലി മതിയെന്ന് ടിസിഎസ്


മുംബൈ ∙ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ആരോപണങ്ങൾ ഉയർന്നതോടെ നാസിക് ഓഫിസിലെ ജീവനക്കാരോടു വീട്ടിലിരുന്നു ജോലി (വർക് ഫ്രം ഹോം) മതിയെന്ന് ടിസിഎസ് നിർദേശിച്ചു. ടീം ലീഡർമാരായ 6 പുരുഷൻമാരും, പീഡന പരാതി അവഗണിച്ച വനിതാ ഓപ്പറേഷൻസ് മാനേജരും അറസ്റ്റിലായതിനു പിന്നാലെ കമ്പനിക്കെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു. അറസ്റ്റിലായവർക്കു തീവ്രവാദ സംഘടനകളുടെ സഹായം, വിദേശസഹായം എന്നിവ ലഭിച്ചിട്ടുണ്ടോ എന്നു കണ്ടെത്താൻ എൻഐഎ, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) എന്നിവയുടെ സഹായം തേടിയിട്ടുണ്ട്. പിടിയിലായ ആറു പുരുഷൻമാരും ഒറ്റ സംഘത്തെപ്പോലെയാണു പെരുമാറിയതെന്നു പൊലീസ് കമ്മിഷണർ സന്ദീപ് കാർണിക് പറഞ്ഞു. ചിലർക്ക് മക്കളില്ലെന്ന് അറിയുന്ന സീനിയർ ഉദ്യോഗസ്ഥർ ഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടെന്നു വരെ ഒരാളുടെ പരാതിയിലുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണു വനിതാ ജീവനക്കാരിയുടെ പരാതി.


Source link

Back to top button