test del 5 copy of del 3

തെങ്ങുകയറിയപ്പോൾ പിടിവിട്ടു?: രണ്ടാഴ്ചയായി കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി


കൊച്ചി∙ കോതമംഗലത്ത് തെങ്ങുകയറ്റ തൊഴിലാളിയുടെ രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടപ്പടി പള്ളിപ്പടി ഭാഗത്തു താമസിക്കുന്ന സനി എന്നു വിളിക്കുന്ന സനിലി (45)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുല്ലുവെട്ടാൻ വന്നവർ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുല്ലു മുറിക്കാൻ വന്ന പ്രദേശവാസിയാണ് മൃതദേഹം കണ്ടതെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ പറഞ്ഞു. പൂർണമായും ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുെമന്നും മരണകാരണം അപ്പോൾ വ്യക്തമാകുമെന്നും കോട്ടപ്പടി പൊലീസ് വ്യക്തമാക്കി. വാക്കത്തി അടക്കം തെങ്ങുകയറാനുള്ള സാധനങ്ങളും ചുവട്ടിൽ കിടപ്പുണ്ടായിരുന്നു. ഇതുകണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. നിറയെ പുല്ലുവളർന്നു നിൽക്കുന്ന ഇവിടെ കാര്യമായ ജനസഞ്ചാരമില്ല. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ദുർഗന്ധമുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു.


Source link

Back to top button