NATIIONAL

ജസ്പ്രീത് ബുമ്രയ്ക്കു എന്തു പറ്റി? ശൈലി മാറ്റണമെന്ന് പഠാൻ; മുന്നറിയിപ്പുമായി ഹാർദിക് പാണ്ഡ്യ


മുംബൈ ∙ ഐപിഎലിൽ 5 മത്സരങ്ങളിലായി 114 പന്തുകളെറിഞ്ഞിട്ടും ഒരു വിക്കറ്റുപോലും നേടാൻ കഴിയാതെ ജസ്പ്രീത് ബുമ്ര. സീസണിൽ തുടർച്ചയായ നാലാം തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസ് ടീമിന്റെ പ്രകടനത്തിനൊപ്പം ബുമ്രയുടെ ഫോം നഷ്ടവും ആരാധകരുടെ നിരാശ ഇരട്ടിപ്പിക്കുകയാണ്. സീസണിൽ ഇതുവരെ 19 ഓവറുകൾ പന്തെറിഞ്ഞ് 164 റൺസ് വഴങ്ങിയ സൂപ്പർ പേസർക്ക് ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല. വ്യാഴാഴ്ച പഞ്ചാബ് കിങ്സിനെതിരെ മുംബൈ 7 വിക്കറ്റ് തോൽവി വഴങ്ങിയ മത്സരത്തിൽ 4 ഓവറിൽ 41 റൺസാണ് ബുമ്ര വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 21 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. ബുമ്ര ശൈലി മാറ്റണം: പഠാൻ ഐപിഎൽ സീസണിലെ ബുമ്രയുടെ വിക്കറ്റ് വരൾച്ചയ്ക്കു കാരണം ബോളിങ്ങിലെ പരീക്ഷണങ്ങളാണെന്ന് മുൻ ഇന്ത്യൻ പേസർ ഇർഫാൻ പഠാൻ. ‘ബുമ്രയുടെ പ്രതിഭയെക്കുറിച്ച് ആർക്കും സംശയമൊന്നുമില്ല. ബോളിങ്ങിൽ ബുമ്രയെ ആരും തന്ത്രങ്ങൾ പഠിപ്പിക്കേണ്ടതുമില്ല. പക്ഷേ ഇപ്പോഴത്തെ നിരാശയ്ക്കു കാരണങ്ങൾ തെളിയിക്കുന്ന ചില കണക്കുകളുണ്ട്. ഇതുവരെ ബുമ്രയുടെ 44 ശതമാനം പന്തുകളും സ്ലോ ഡെലിവറികളായിരുന്നു. 130 കിലോമീറ്റർ മാത്രമായിരുന്നു പന്തുകളുടെ ശരാശരി വേഗം. ഇതിനു പകരം കൂടുതൽ വേഗമേറിയ പന്തുകളുമായി ബുമ്ര തിരിച്ചെത്തണം– യുട്യൂബ് അഭിമുഖത്തിൽ പഠാൻ പറഞ്ഞു.സീനിയേഴ്സിനെ ഉന്നമിട്ട് ഹാർദിക് മുംബൈ ടീമിലെ സീനിയർ താരങ്ങളായ ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരെയാണ് ബുമ്ര ഉന്നമിടുന്നതെന്നാണ് സൂചന. 5 മത്സരങ്ങളിൽ ഒരു വിക്കറ്റുപോലും നേടാതെ ബുമ്ര നിരാശപ്പെടുത്തിയപ്പോൾ 20, 0, 14, 1, 8 എന്നിങ്ങനെയായിരുന്നു 5 മത്സരങ്ങളിൽ തിലക് വർമയുടെ ബാറ്റിങ് പ്രകടനം. ഒരു കളിയിൽ അർധ സെഞ്ചറി നേടിയെങ്കിലും മറ്റു മത്സരങ്ങളിലെല്ലാം സൂര്യകുമാർ യാദവിനും പിഴച്ചു. കഴി‍ഞ്ഞ കളിയിൽ ഗോൾഡൻ ഡക്കായിരുന്നു.


Source link

Back to top button