test del 2

ശത്രുക്കൾക്ക് കയ്‌പേറിയ പുതിയ പരാജയങ്ങൾ നൽകാൻ ഇറാന്റെ നാവികസേന തയ്യാർ-മുജ്തബ ഖമനേയി


ടെഹ്‌റാൻ: ഇറാൻ യുഎസ് സംഘർഷം നാവിക ഏറ്റുമുട്ടലിന്റെ തലത്തിലേക്ക് എത്തിനിൽക്കെ പുതിയ മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി. ഇറാൻ നാവികസേന ശത്രുക്കൾക്ക് പുതിയ കയ്‌പേറിയ പരാജയങ്ങൾ നൽകാൻ തയ്യാറാണെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ഇത്തവണയും എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്.ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മുജ്തബ ഖമനേയി പൊതുവേദിയിലോ വീഡിയോയിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കാര്യങ്ങളിലും അവ്യക്തത തുടരുകയാണ്. ഇറാൻ സൈന്യത്തിന്റെ വാർഷികത്തോടനുബന്ധിച്ചും പിതാവും കൊല്ലപ്പെട്ട പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമനേയിയുടെ ജന്മദിനത്തോടനുബന്ധിച്ചുമാണ് പുതിയ സന്ദേശം. ഹോർമുസ് കടലിടുക്കിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് പ്രസ്താവനയിൽ പരാമർശമില്ല.ഇറാന്റെ ഭൂപ്രദേശം, ജലം, പതാക എന്നിവയെ ധീരമായി സംരക്ഷിച്ചതിന് ഇറാനിയൻ സൈന്യത്തെ അദ്ദേഹം പ്രശംസിച്ചു. അവിശ്വാസത്തിന്റെയും അഹങ്കാരത്തിന്റെയും രണ്ട് മുൻനിര സൈന്യങ്ങളുമായി ഇറാൻ സൈന്യം പോരാടുകയാണ്. ആ സൈന്യങ്ങളുടെ ബലഹീനത ലോകത്തിന് മുന്നിൽ ഇറാൻ തുറന്നുകാട്ടി അവർക്ക് അപമാനം വരുത്തി. ഇറാന്റെ ഡ്രോണുകൾ അമേരിക്കയെയും സയണിസ്റ്റ് കൊലയാളികളെയും മിന്നൽപ്പിണർ പോലെ ആക്രമിക്കുന്നതുപോലെ, നാവികസേനയും അതിന്റെ ശത്രുക്കൾക്ക് പുതിയ കയ്‌പേറിയ പരാജയങ്ങൾ വരുത്തിവെക്കാൻ തയ്യാറാണ്’, മുജ്തബ ഖമനേയി പ്രസ്താവനയിൽ കുറിച്ചു. ജനങ്ങളുടെയും ദൈവത്തിന്റെയും പിന്തുണയോടെയാണ് ഇറാന്റെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഇറാൻ തുറമുഖങ്ങൾക്കുനേരെ യുഎസ് പ്രഖ്യാപിച്ച നാവിക ഉപരോധം തുടരുകയാണ്. ഇത് പിൻവലിക്കാത്തതിനെ തുടർന്ന് ഇറാൻ ഹോർമുസ് വീണ്ടും അടച്ചിട്ടിരിക്കുകയാണ്. ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഹോർമുസ് തുറക്കുകയാണെന്ന് പ്രഖ്യാപിച്ച ഇറാൻ മണിക്കൂറുകൾക്കംതന്നെ അടയ്ക്കുകയും ചെയ്തു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം ഹോർമുസിലേക്ക് നീങ്ങിയ കപ്പലുകൾ തിരിച്ചുവരാൻ തുടങ്ങിയതായി കപ്പൽ ട്രാക്കിങ് ഡാറ്റകൾ കാണിക്കുന്നു. ഇതിനിടെ, ഒരു കപ്പലിനുനേരെ ഇറാൻ ഗൺബോട്ടുകളിൽനിന്ന് വെടിയുതിർത്തതായി യുകെ മാരിടൈം ഏജൻസി അറിയിച്ചു.


Source link

Back to top button