NATIIONAL
‘അസ്വസ്ഥത തോന്നി, ഇതെപ്പോഴാണ് സംഭവിച്ചതെന്ന് അറിയില്ല’: കോലിയുടെ ‘ലൗ’ റിയാക്ഷനിൽ പ്രതികരിച്ച് മോഡൽ

ബെംഗളൂരു ∙ ജര്‍മന്‍ മോഡലും ഇന്‍ഫ്ലുവന്‍സറുമായ ലിസ്‌ലാസിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിരാട് കോലിയുടെ ‘ലൈക്ക്’ കണ്ടതോടെ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാണ് അരങ്ങേറിയത്. ഈ പോസ്റ്റിലെ ‘ലൗ’ റിയാക്ഷന്‍ പിന്നാലെ നീക്കം ചെയ്തിരുന്നു. പക്ഷേ ഒറ്റ സംഭവം കൊണ്ട് ലിസ്‍ ലാസ് ഇന്ത്യയിലാകെ താരമായി. ഇപ്പോൾ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലിസ്‍ലാസ്. താൻ ആദ്യം സന്തോഷിച്ചെന്നും എന്നാൽ പിന്നീട് സാഹചര്യം പരിധിവിട്ട് വളരുന്നത് കണ്ട് അസ്വസ്ഥത തോന്നിയെന്നും ലിസ്‌ലാസ് പറഞ്ഞു.‘‘ഞാൻ ഉറക്കം ഉണർന്നപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു, അതു വല്ലാത്തൊരു അവസ്ഥയായിരുന്നു. അദ്ദേഹം എപ്പോഴാണ് ആ ചിത്രം ലൈക്ക് ചെയ്തതെന്ന് എനിക്കറിയില്ല, വാർത്തകളിലൂടെയാണ് ഞാൻ അത് അറിഞ്ഞത്. പല പ്ലാറ്റ്‌ഫോമുകളിലും എന്നെക്കുറിച്ച് വന്ന ലേഖനങ്ങൾ ഒരുപാട് പേർ കണ്ടെത്തി എനിക്ക് ഇൻസ്റ്റഗ്രാമിൽ അയച്ചുതന്നു. ഇന്ന് എനിക്ക് ഒരുപാട് മെസേജുകൾ ലഭിച്ചു, ആളുകൾ ഇതിൽ വലിയ ആവേശത്തിലായിരുന്നു.’’– ലിസ്‌ലാസ് പറഞ്ഞു. ഇതിനിടെ കോലിയുടെ ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടുള്ള തന്റെ പിന്തുണ പ്രകടിപ്പിക്കുന്ന ലിസ്‌ലാസിന്റെ പഴയൊരു വിഡിയോയും ഈ ചർച്ചകൾക്കിടയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.2025ൽ, നടിയും ഇൻഫ്ലുവൻസറുമായ അവനീത് കൗറിന്റെ ഫോട്ടോ കോലിയുടെ അക്കൗണ്ടിൽനിന്നു ലൈക്ക് ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ സമാനമായ ഒരു സാഹചര്യം ഉണ്ടായിരുന്നു. അന്നും ഇക്കാര്യം വ്യാപകമായ ചർച്ചകൾക്ക് കാരണമായി. അന്ന് കോലി ഒരു വിശദീകരണം നൽകിയിരുന്നു: ‘‘എന്റെ ഫീഡ് ക്ലിയർ ചെയ്യുന്നതിനിടയിൽ, അൽഗോരിതം തെറ്റായി ഒരു ലൈക്ക് രേഖപ്പെടുത്തിയതാണെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിന് പിന്നിൽ യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു. അനാവശ്യമായ അനുമാനങ്ങൾ ഉണ്ടാക്കരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു.’’– കോലി വ്യക്തമാക്കി.
Source link


