test del 3
ചൈന ‘കളി’ തുടങ്ങി, ഇറാനിൽ എത്തുന്നത് 1000 മിസൈലുകൾ? അമേരിക്കയുടെ എഫ്–35 വെടിവച്ചിട്ട ‘വജ്രായുധം’!

ഇറാന്റെ ആകാശസീമകളിൽ അത്യാധുനിക അമേരിക്കൻ യുദ്ധവിമാനങ്ങൾ ഒന്നൊന്നായി തകർന്നുവീഴുമ്പോൾ ലോകം ഉറ്റുനോക്കുന്നത് ഒരു പുതിയ യുദ്ധതന്ത്രത്തിലേക്കാണ്. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയെ വിറപ്പിക്കാൻ ഇറാൻ ഉപയോഗിക്കുന്നത് ഭീമാകാരമായ മിസൈലുകളല്ല, മറിച്ച് മാൻപാഡ്സ് (Man-Portable Air-Defense Systems) എന്ന ചെറിയ ആയുധങ്ങളാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ചൈനയുടെ നിശബ്ദ പിന്തുണയോടെ ഇറാൻ നടത്തുന്ന ഈ പ്രതിരോധം വരാനിരിക്കുന്ന ഒരു കരയുദ്ധത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിച്ചേക്കാം.പതിറ്റാണ്ടുകളായി ആഗോള വ്യോമസേനകളിൽ അമേരിക്ക പുലർത്തിയിരുന്ന ആധിപത്യത്തിന് ഇറാൻ കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഏപ്രിൽ 3ന് ഉണ്ടായ സംഭവങ്ങൾ പെന്ററഗനിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.2. തന്ത്രപ്രധാന വിമാനങ്ങളെ ലക്ഷ്യം വയ്ക്കുന്നു: യുദ്ധവിമാനങ്ങൾ മാത്രമല്ല, അവയ്ക്ക് ഇന്ധനം നിറയ്ക്കുന്ന കെസി-135 ‘സ്ട്രാറ്റോടാങ്കർ’ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നു. സൗദി അറേബ്യയിൽ വച്ച് ഒരു വിമാനം തകർക്കുകയും അഞ്ചെണ്ണത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തതിലൂടെ അമേരിക്കയുടെ ദീർഘദൂര വ്യോമദൗത്യങ്ങളുടെ നട്ടെല്ലാണ് ഇറാൻ തകർത്തത്. നൂറു കോടി ഡോളർ വിലമതിക്കുന്ന, അമേരിക്കയുടെ ‘പറക്കുന്ന റഡാർ’ എന്നറിയപ്പെടുന്ന ഇ-3 ‘ സെന്‌ട്രി’ അവാക്സ് വിമാനം തകർക്കപ്പെട്ടതും വലിയ ആഘാതമായി.
Source link


