LATEST
‘റിസ്റ്റ് ബാൻഡ് നിർബന്ധം’; ശസ്ത്രക്രിയയ്ക്ക് മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആശുപത്രികളിലെ ശസ്ത്രക്രിയയ്ക്ക് മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. 23 പേജുകളുള്ള മാർഗരേഖയാണ് പുറത്തിറക്കിയത്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നുണ്ട്. ഓപ്പറേഷൻ തിയേറ്ററിൽ മൊബെെൽഫോൺ ഉപയോഗിക്കരുത്. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ഈ മാർഗനിർദേശങ്ങൾ ബാധകമാണ്. ശസ്ത്രക്രിയ ഉപകരണങ്ങൾ, നശിപ്പിക്കുന്ന വസ്തുക്കൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.
Source link


