LATEST

‘കൂലിപ്പണിക്കാരൻ രാജനെന്ന് വിളിക്കുന്നതിൽ എനിക്ക് അഭിമാനം മാത്രം, പക്ഷേ ദുരന്തബാധിതനെതിരെ സൈബർ ആക്രമണം നടത്തരുത്’


തിരുവനന്തപുരം: വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയെന്ന ആരോപണത്തിൽ പരിശോധ നടത്തിയതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് റവന്യു മന്ത്രി കെ രാജൻ. തന്നെ കൂലിപ്പണിക്കാരൻ രാജനെന്ന് വിളിക്കുന്നതിൽ അഭിമാനം മാത്രമാണ്. എന്നാൽ, വീട്ടുമയും ദുരന്തബാധിതനുമായ നൗഫലിനെ സൈബറിടങ്ങളിൽ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ‘വയനാട് ടൗൺഷിപ്പിലെ വീടുകൾ നിർമിക്കുമ്പോൾ സാധാരണയിൽ നിന്ന് വ്യത്യസ്‌തമായി വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്തണമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. കാലാവസ്ഥാ വ്യത്യാസങ്ങളിൽ എങ്ങനെയായിരിക്കും ഈ വീടുകളുടെ ഉറപ്പ് എന്നറിയാനാണ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. നിർമാണം പൂർത്തിയായ വീടിന്റെ ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തിയാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. ചോർച്ചയുണ്ടെങ്കിൽ ആ ഭാഗത്ത് ചെറസിൽ അപോക്‌സി ട്രീറ്റ്‌മെന്റ് നടത്തും. ശേഷം വീണ്ടും 24 മണിക്കൂർ വെള്ളം കെട്ടിനിർത്തും. ശേഷം വാട്ടർ പ്രൂഫിംഗും അതിന് മുകളിൽ സ്‌ക്രീഡ് കോൺക്രീറ്റും ചെയ്യും.


Source link

Back to top button