test del 3
നഗ്നതാ പ്രദർശനം; പരാതിക്ക് പിന്നാലെ നെട്ടയത്ത് സിപിഎം–ബിജെപി സംഘർഷം: 9 പേർക്ക് പരുക്ക്

തിരുവനന്തപുരം∙ നെട്ടയത്ത് മലമുകളിൽ ബിജെപി നേതാവിന്റെ ഭാര്യയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ തുടങ്ങിയ തർക്കം സിപിഎം–ബിജെപി സംഘർഷത്തിൽ കലാശിച്ചു. കല്ലേറിലും ലാത്തിച്ചാർജിലും 4 ബിജെപി പ്രവർത്തകർക്കും 5 പൊലീസുകാർക്കും പരുക്കേറ്റു. കല്ലേറിൽ വട്ടിയൂർക്കാവ് സ്റ്റേഷനിലെ സിപിഒ ദീപുവിന് തലയ്ക്കു ഗുരുതര പരുക്കേറ്റു. സ്ഥലത്തെത്തിയ പൊലീസിനു നേരെയും കല്ലേറുണ്ടായി. ലാത്തിച്ചാർജിൽ 4 ബിജെപി പ്രവർത്തകർക്കു പരുക്കേറ്റു. രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്ഥലമാണ് മലമുകൾ. കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. പൊലീസുകാരെ ആക്രമിച്ച സംഭവത്തിലും കേസെടുക്കും. രാത്രി ബിജെപി വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നു ബിജെപി ആരോപിച്ചു.
Source link


