CINEMA

മക്കൾക്കൊപ്പം ആഘോഷത്തിൽ നയൻതാര


മ​ക്ക​ളാ​യ​ ​ഉ​ല​കി​നും​ ​ഉ​യി​രി​നും​ ​ഒ​പ്പം​ ​ആ​ഘോ​ഷ​ത്തി​ലാ​ണ് ​ലേ​ഡി​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​ന​യ​ൻ​താ​ര​യും​ ​ഭ​ർ​ത്താ​വ് ​വി​ഘ്‌​നേ​ഷ് ​ശി​വ​നും. ആ​ഘോ​ഷ​ ​നി​മി​ഷ​ത്തി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​ന​യ​ൻ​താ​ര​ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ചു.​ ​ഉ​ല​കും​ ​ഉ​യി​രും​ ​വ​ള​ർ​ന്നു​വെ​ന്നും​ ​ക്യൂ​ട്ട​ാണ് ​ര​ണ്ടു​പേ​രും​ ​എ​ന്ന് ​ആ​രാ​ധ​ക​ർ.​ ​കൂ​ളിം​ഗ് ​ഗ്ളാ​സ് ​ധ​രി​ച്ചാ​ണ് ​ഉ​ല​ക്.​ ​ന​യ​ൻ​താ​ര​ ​നി​ർ​മ്മി​ച്ച് ​വി​ഘ്നേ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​എ​ൽ.​ഐ.​കെ​ ​തി​യേ​റ്റ​ർ​ ​വി​ജ​യം​ ​നേ​ടു​ന്ന​തി​ന്റെ​ ​സ​ന്തോ​ഷ​വു​മു​ണ്ട് .​
​സി​നി​മ​യു​ടെ​ ​പ്രൊ​മോ​ഷ​ൻ​ ​തി​ര​ക്കി​ലാ​യി​രു​ന്നു​ ​വി​ഘ്നേ​ഷ് ​ശി​വ​ൻ.​ ​മ​ക്ക​ളു​ടെ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​ന​യ​ൻ​താ​ര​ ​ആ​രാ​ധ​ക​രു​മാ​യി​ ​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.​ ​ഉ​യി​രി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​പേ​ര് ​രു​ദ്രൊ​നീ​ൽ​ ​എ​ൻ.​ ​ശി​വ​ ​എ​ന്നും​ ​ഉ​ല​കി​നെ​ ​ദൈ​വി​ക് ​എ​ൻ.​ ​ശി​വ​ ​എ​ന്നു​മാ​ണ് ​വി​ളി​ക്കു​ന്ന​ത്.​ ​ഇ​തി​ൽ​ ​എ​ൻ​ ​എ​ന്ന​ത് ​ന​യ​ൻ​താ​ര​യു​ടെ​ ​പേ​രി​ന്റെ​ ​ആ​ദ്യാ​ക്ഷ​ര​മാ​ണ് .​ 2022​ ​ഒ​ക്ടോ​ബ​ർ​ 9​ ​നാ​ണ് ​ന​യ​ൻ​താ​ര​യ്ക്കും​ ​വി​ഘ്‌​നേ​ഷ് ​ശി​വ​നും​ ​വാ​ട​ക​ ​ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ​ ​ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ ​ജ​നി​ച്ച​ത്.​ ​അ​തേ​സ​മ​യം​ ​സ​ൽ​മാ​ൻ​ ​ഖാ​ന്റെ​ ​നാ​യി​ക​യാ​യി​ ​ന​യ​ൻ​താ​ര​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്രം​ ​മും​ബ​യി​ൽ​ ​പൂ​ജ​യോ​ടെ​ ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​സ​ൽ​മാ​ൻ​ ​ഖാ​നും​ ​ന​യ​ൻ​താ​ര​യും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​നാ​യ​ക​നാ​യി​ ​അ​റ്റ്‌​ലി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ജ​വാ​ൻ​ ​ആ​ണ് ​ന​യ​ൻ​താ​ര​യു​ടെ​ ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം.​ ​ന​യ​ൻ​താ​ര​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​ആ​ണ് ​സ​ൽ​മാ​ൻ​ ​ഖാ​ൻ​ ​സി​നി​മ.


Source link

Back to top button