test del 5 copy of del 3
ടീച്ചറേ എന്നു വിളിച്ച് ഞെട്ടിയുണർന്ന് കുട്ടികൾ, പുറത്തിറങ്ങാൻ ഭയം; വാൽപാറ അപകടം: കുട്ടികൾക്ക് കൗൺസലിങ്

പാങ്ങ് ( മലപ്പുറം) ∙ ഉറക്കത്തിൽ ‘ടീച്ചറേ’ എന്നു വിളിച്ച് ഞെട്ടിയുണർന്ന് കരയുന്ന കുട്ടികൾ. ഉണ്ണാനും കുളിക്കാനും പുറത്തിറങ്ങാനും വരെ ഭയം… വാൽപാറ അപകടത്തിൽ തങ്ങളുടെ പ്രിയ അധ്യാപകരെ നഷ്ടമായതിന്റെ നടുക്കം പാങ്ങ് ഗവ.എൽപിഎസിലെ വിദ്യാർഥികളെ മാനസികമായി ബാധിച്ചതോടെ, ഇന്നലെ കൗൺസലിങ് ആരംഭിച്ച് ജില്ലാ ശിശുസംരക്ഷണ വിഭാഗം. സ്കൂളിൽ ഇന്നലെ പൗരസമിതിയുടെ അനുശോചന യോഗവും ചേർന്നു. പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിൽനിന്നുള്ള സംഘം യാത്രചെയ്ത വാൻ നിയന്ത്രണംവിട്ടു വാൽപാറ – പൊള്ളാച്ചി ചുരം റോഡിൽ 300 അടി താഴ്ചയിലേക്കു മറിഞ്ഞ് 7 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 9 പേരാണ് മരിച്ചത്. 4 പേർക്കു പരുക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്.അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഒരുക്കത്തിനിടയിലാണ്, പ്രധാനാധ്യാപികയടക്കം അഞ്ച് അധ്യാപകരെ സ്കൂളിനു നഷ്ടമായത്. പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ നടത്താൻ പാങ്ങ് ജിയുപിഎസ് പ്രധാനാധ്യാപകൻ അഹമ്മദ്കുട്ടിക്ക് താൽക്കാലിക ചുമതല നൽകി. അധ്യയനം ആരംഭിക്കുന്നതിനു മുൻപ് ആവശ്യമായ അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഇതിനായി മലപ്പുറം ഡിഡിയുടെ ചുമതല വഹിക്കുന്ന മലപ്പുറം ഡിഇഒ സുനിതയെ ചുമതലപ്പെടുത്തിയതായും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
Source link


