test del 5 copy of del 3

‘എന്നും രാവിലെ ഷമ്മാസേ കളിക്കാനുണ്ടോ എന്നു ചോദിച്ചു വിളിച്ചിരുന്ന ഹിഷാം’; ഇനി ആ ഫുട്ബോൾ ടീമിൽ അവനില്ല


പാങ്ങ്• ‘എന്നും രാവിലെ ഷമ്മാസേ കളിക്കാനുണ്ടോ എന്നു ചോദിച്ചു വീട്ടുമുറ്റത്തുവന്നു വിളിക്കുന്ന മോന്റെ കളിക്കൂട്ടുകാരൻ… കളിയുടെ എല്ലാ ആശയങ്ങളും തുടക്കം മുതലേ കൊണ്ടുവരുന്ന അവരുടെ ഗ്യാങ്ങിലെ പ്രിയപ്പെട്ട ഹിഷാം… അവനിനി ഓർമയാണല്ലോ എന്നോർക്കുമ്പോൾ…’ ഹിഷാമിന്റെ കൂട്ടുകാരൻ ഷമ്മാസിന്റെ മാതാവ് ഷഹർബാനു ഇന്നലെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലെ ചില വരികളാണിത്. ചെറുകുളമ്പ് ഐകെടിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഹിഷാം നന്നായി പഠിക്കുമെന്നു മാത്രമല്ല, നല്ല ഫുട്ബോൾ കളിക്കാരനുമായിരുന്നു. നാട്ടിലെ ലിബർട്ടി ജൂനിയർ ടീമിൽ അംഗമായിരുന്നു കൂടെ കളിക്കുന്ന കുട്ടുകാരായ എൻ.ഷമ്മാസ്, കെ.റിൻഷാദ്, കെ.ഷിബിലി, പി.മുസാഫിർ, പി.ഷഫിൻ, പി.ഫർസീൻ, പി.ഷിബിൻ ഷാൻ തുടങ്ങിയവരെല്ലാം ഇന്നലെ ഹിഷാമിനെ അവസാനമായി കാണാൻ വീട്ടിലെത്തി. ഹിഷാം ഇനി മുതൽ ടീമിലുണ്ടാകില്ലെന്നതു വിശ്വസിക്കാൻ അവർക്കായിരുന്നില്ല.രാവിലെ ഹയർ സെക്കൻഡറി മൈതാനത്തു പൊതുദർശനം കഴിഞ്ഞ് ഇരുവരെയും മൃതദേഹങ്ങൾ വീട്ടിലെത്തിക്കുമ്പോൾ, ബന്ധുക്കളും നാട്ടുകാരുമായി വീടും പരിസരവും നിറഞ്ഞിരുന്നു. ഹിഷാം പഠിക്കുന്ന ശംസുൽ ഉലൂം സെക്കൻഡറി മദ്രസയിലെ അധ്യാപകരും നാട്ടുകാരും കാര്യങ്ങൾ നിയന്ത്രിക്കാനും വീട്ടിലെത്തിയവർക്ക് വെള്ളം നൽകാനും മറ്റുമായി സജീവമായിരുന്നു. പാങ്ങ് എൽപി സ്‌കൂളിലെ അധ്യാപികയായിരുന്നു സുഹ്റ. ഭർത്താവ് ആലുങ്ങൽ കുഞ്ഞിമുഹമ്മദ് മഞ്ചേരി യത്തീംഖാന ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ്. മകൾ ഹിഷ ഫാത്തിമ പ്ലസ് ടു പഠനം കഴിഞ്ഞ് കോട്ടയ്ക്കലിൽ എൻട്രൻസ് പരിശീലനത്തിലുമാണ്.


Source link

Back to top button