test del 1

ഒരു പാത്രം ചോറുണ്ണാൻ ഈ ചമ്മന്തി മാത്രം മതി; വെറും പത്ത് മിനിട്ട് മതി, തയ്യാറാക്കി നോക്കൂ

ഓഫീസിലേക്കും സ്‌കൂളിലേക്കുമുള്ള ലഞ്ച് ബോക്‌സ് തയ്യാറാക്കുന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. രാവിലെ കൃത്യസമയത്ത് ഇവ തയ്യാറായില്ലെങ്കിൽ ആ ദിവസത്തെ എല്ലാ കാര്യങ്ങളും താളംതെറ്റുന്ന സ്ഥിതിയായിരിക്കും. ഇത്തരക്കാർക്കായി വെറും പത്ത് മിനിട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഉള്ളി ചമ്മന്തി പരിചയപ്പെടാം. സാധാരണ ഉള്ളി ചമ്മന്തിയിൽ നിന്ന് വ്യത്യസ്‌തമായ രുചിയാണ് ഇതിന്. മാത്രമല്ല, ചോറിനൊപ്പനും രാവിലെ പ്രാതലിനൊപ്പവും ഈ കറി തന്നെ ഉപയോഗിക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

വെളിച്ചെണ്ണ – 1ടേബിൾസ്‌പൂൺ

സവാള – 2 ഇടത്തരം

ചെറിയ ഉള്ളി – 50 ഗ്രാം

ഇഞ്ചി അരിഞ്ഞത് – 1 ചെറിയ കഷ്‌ണം

കറിവേപ്പില – അര കപ്പ്

മുളകുപൊടി – 1 സ്‌പൂൺ ( നിങ്ങളുടെ എരിവിനനുസരിച്ച് അളവ് മാറ്റാം)

ഉപ്പ് – ആവശ്യത്തിന്

പുളി – നെല്ലിക്കാവലുപ്പത്തിന്

ശർക്കര – ഒന്നര ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് സവാളയും ചെറിയ ഉള്ളിയും ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക. ശേഷം ഇതിലേക്ക് ഇഞ്ചിയും കറിവേപ്പിലയുമിട്ട് വഴറ്റുക. കറിവേപ്പിലയുടെ പച്ചമണം പൂർണമായും മാറരുത്. ഈ സമയം മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഒരു മിനിട്ട് വഴറ്റിയ ശേഷം സ്റ്റൗ ഓഫ് ചെയ്യുക. ഇതിലേക്ക് പുളി, ശർക്കര എന്നിവയും ചേർത്ത് യോജിപ്പിച്ച് തണുക്കാൻ മാറ്റിവയ്‌ക്കുക. മിക്‌സിയുടെ ചെറിയ ജാറിൽ ചെറുതായി ഇതിനെ ചതച്ചെടുക്കണം. ഒരുപാട് അരയാൻ പാടില്ല. ചോറിനൊപ്പവും ദോശ, അപ്പ എന്നിവയ്‌ക്കൊപ്പവും കഴിക്കാൻ നല്ലതാണ്.


Source link

Back to top button