test del 4 copy of del 3
വനിതാ സംവരണ ഭേദഗതി ബിൽ; രാത്രി 8.30ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രി എട്ടരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ് ബിൽ പാസാകാൻ വേണ്ടത്. എന്നാൽ ആ ഭൂരിപക്ഷം മോദി സർക്കാരിനില്ല. പരാജയപ്പെടുമെന്ന് ഉറപ്പുള്ള ബിൽ എന്തിന് അവതരിപ്പിച്ചുവെന്ന ചോദ്യം പല കോണുകളിൽനിന്നും ഉയർന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ മോദി എന്താണ് ഇന്നു പറയുക എന്നതിനാണ് രാജ്യം കാതോർക്കുന്നത്.
Source link


