test del 4 copy of del 3
സംസാരിക്കുന്നതിനിടെ തളർച്ച, പക്ഷാഘാതം, ആശുപത്രിവാസം; വോട്ടെണ്ണലിന് കാണാമെന്ന് അടൂർ പ്രകാശ്

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് ഗോദകളിൽ പതറാത്ത അടൂർ പ്രകാശിനെ, ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ അപ്രതീക്ഷിതമായെത്തിയ ശാരീരിക അസ്വാസ്ഥ്യങ്ങൾ തെല്ലൊന്നു തളർത്തി. തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ പക്ഷാഘാതം ബാധിച്ച അദ്ദേഹം രണ്ടാഴ്ചയോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇടത് കയ്യുടെയും കാലിന്റെയും സ്വാധീനം കുറഞ്ഞു. വോട്ടെണ്ണുന്ന മേയ് നാലിന് സജീവമാകാമെന്ന കണക്കുക്കൂട്ടലിലാണ് ഫിസിയോതെറപ്പിക്കിടയിലും അടൂർ പ്രകാശിന്റെ ചിന്ത. യുഡിഎഫ് സർക്കാരിനെ അധികാരത്തിലേറ്റാൻ മുന്നണി കൺവീനർ എന്ന നിലയിൽ മുൻപന്തിയിലുണ്ടാകും എന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.‘‘ഇടത്തേ കൈയ്ക്കും കാലിനുമാണ് സ്വാധീന കുറവുണ്ടായത്. അത് മാറ്റിയെടുക്കാനുള്ള ഫിസിയോതെറപ്പിയാണ് ഇപ്പോൾ നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊന്നും ഇറങ്ങാൻ പറ്റാത്തതിൽ വലിയ വിഷമമുണ്ട്. അടൂരിലും കോന്നിയിലുമൊന്നും ചാർട്ട് ചെയ്തിരുന്ന കുടുംബ യോഗങ്ങളിലൊന്നും പങ്കെടുക്കാൻ പറ്റിയില്ല. വനിതാ സംവരണ ബില്ല് വോട്ടെടുപ്പിനിട്ട പാർലമെന്റ് സമ്മേളനത്തിനും പോകാൻ പറ്റിയില്ല. ഭക്ഷണം സമയത്ത് കഴിക്കാത്തതിന്റെ കുഴപ്പങ്ങളൊക്കെ ഉണ്ടായിരുന്നു. എന്നാൽ മരുന്നൊക്കെ കൃത്യമായി കഴിച്ചുകൊണ്ടിരിക്കുകയാണ്. ഫിസിയോതെറപ്പി കഴിയുന്നതോടെ നടത്തം ശരിയാകും.
Source link


