test del 5 copy of del 3
‘മകൾ ആത്മഹത്യ ചെയ്യില്ല, സംശയം നിഖിലിനെ, വാട്സാപ്പ് ചാറ്റ് തെളിവ്’: മുഖ്യമന്ത്രിക്ക് പരാതി നൽകി കാർത്തികയുടെ കുടുംബം

കൊല്ലം ∙ അഞ്ചൽ സ്വദേശിയും ഐടി ഉദ്യോഗസ്ഥയും ആയിരുന്ന മകൾ കാർത്തിക വി.നായരുടെ (35) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കാർത്തികയുടെ മാതാപിതാക്കളായ പനയഞ്ചേരി ശങ്കർ ഭവനിൽ എസ്. വേണുഗോപാലൻ നായരും ഭാര്യ കെ.ജി.ഇന്ദിരകുമാരിയുമാണ് മരണത്തിൽ സംശയം ഉന്നയിച്ച് മുഖ്യമന്ത്രിയേയും സംസ്ഥാന പൊലീസ് മേധാവിയേയും സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരി 20 നാണു കാർത്തിക ബെംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മകൾ ആത്മഹത്യ ചെയ്യേണ്ട കാര്യം ഇല്ലെന്നും അപായപ്പെടുത്തിയതാകാമെന്നാണു മാതാപിതാക്കൾ പറയുന്നത്.അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മകൾ, കഷ്ടിച്ച് ആറടി ഉയരമുള്ള ശുചിമുറിയുടെ വെന്റിലേറ്ററിൽ തൂങ്ങിമരിച്ചു എന്നതു വിശ്വസിക്കാൻ കഴിയാതായപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഇതുവരെ പൊലീസ് തുടർനടപടികൾ സ്വീകരിച്ചതായി അറിയുന്നില്ല. പൊലീസിന്റെ നിലപാട് സംശയകരമാണ്. കൂടുതൽ നിയമ നടപടികൾ സ്വീകരിക്കാനാണു കുടുംബത്തിന്റെ തീരുമാനം.കാര്‍ത്തിക ജോലി കഴിഞ്ഞ് ഫ്ളാറ്റിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് മരണം. മൃതദേഹം കണ്ടെത്തിയ കുളിമുറിയുടെ വാതില്‍ തുറന്നുകിടന്ന നിലയിലായിരുന്നു. മരണം നടന്ന സമയത്ത് കാർത്തികയുടെ ഭർത്താവ് ഫ്ലാറ്റിനു സമീപത്ത് ഉണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ലിഫ്റ്റിൽ കയറാതെ നിഖിൽ സ്റ്റെപ്പ് ഇറങ്ങിപ്പോകുന്ന ദൃശ്യമുണ്ട്. അച്ഛാ വാ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോ എന്ന് കുഞ്ഞ് പറയുന്നുണ്ടായിരുന്നുവെന്നും കാർത്തികയുടെ അമ്മ പറയുന്നു.
Source link


